Author: George Kakkanatt

കർത്താവിനോട് വിശ്വസ്തരായിരിക്കാൻ ജീവിതം കൊണ്ടു വിതയ്ക്കുക: കർദ്ദിനാൾ റെയീന

നാം കർത്താവിനോട്, നിലത്തുവീണ ഗോതമ്പുമണിയോട് വിശ്വസ്തരായിരിക്കണമെങ്കിൽ, നമ്മുടെ ജീവിതം വിതച്ചുകൊണ്ടുതന്നെ അപ്രകാരം ചെയ്യണമെന്ന് റോം രൂപതയുടെ വികാരിജനറാളായ കർദ്ദിനാൾ ബൽദസ്സാരെ റെയീന (Baldassare Reina). ഭൗതികശരീരം അടക്കം ചെയ്യപ്പെട്ട ഏപ്രിൽ 26 മുതൽ 9 ദിവസം ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ മൂന്നാം ദിനത്തിലെ വിശുദ്ധകുർബ്ബാനാർപ്പണ വേളയിൽ സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ഈ നവനാൾ ദിവ്യപൂജാർപ്പണം “നൊവെന്തിയാലി” എന്നാണ് അറിയപ്പെടുന്നത്. യോഹന്നാൻറെ സുവിശേഷം 12,23-28 വരെയുള്ള വാക്യങ്ങൾ, അതായത്, നിലത്തുവീണ് അഴിയുന്ന ഗോതമ്പുമണിയുടെ ഉപമ ആയിരുന്നു ഈ വിചിന്തനത്തിന് ആധാരം. ഫ്രാൻസീസ് പാപ്പാ ദിവംഗതനായതിനെ തുടർന്ന് ഇപ്പോൾ സംജാതമായിരിക്കുന്ന അവസ്ഥയെക്കുറിച്ച് തൻറെ വിചിന്തനത്തിൻറെ ആരംഭത്തിൽ അനുസ്മരിച്ച കർദ്ദിനാൾ റെയീന, റോമിലെ ജനത അതിൻറെ മെത്രാനെയോർത്തു കേഴുകയാണെന്നും ആ ജനത്തിൻറെ വേദനയും പ്രാർത്ഥനയും താൻ പ്രകടിപ്പിക്കുകയാണെന്നും പറഞ്ഞു. ചരിത്രത്തിൻറെ രക്ഷ ആഗ്രഹിക്കുന്ന യഥാർത്ഥ ഇടയനായ യേശുവിന് അവിടത്തെ ദൗത്യം തുടരുന്നതിന് നമ്മൾ ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്ന ഭാരം, പ്രത്യേകിച്ച്, ഈ ഭൂമിയിൽ അവിടത്തെ ഇടയപ്രമുഖനെ തിരയുന്ന ഈ വേളയിൽ, എന്താണെന്നറിയാമെന്ന് അദ്ദേഹം അനുസ്മരിച്ചു. മോശ താൻ നയിച്ച ജനക്കൂട്ടത്തെ നോക്കി, ആ ജനം ഇടയനില്ലാത്ത അജഗണമായിത്തീരേണ്ട അവസ്ഥയുണ്ടാകരുതെന്ന മോശയുടെ പ്രാർത്ഥന ഇന്നു നമ്മുടെ, സഭ മുഴുവൻറെയും പ്രാർത്ഥനയാണെന്ന് കർദ്ദിനാൾ റെയീന...

Read More

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് ഡൽഹിയിൽ വോട്ടർ ഐഡിയും പാസ്പോർട്ടുകളും സമർപ്പിക്കണം

ഇനിമുതൽ ഡൽഹിയിൽ ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് ആധാർ കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ സ്വീകരിക്കില്ല. പകരം വോട്ടർ ഐഡിയും പാസ്പോർട്ടുകളും സമർപ്പിക്കണമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. കേന്ദ്ര ഗവൺമെന്റിൻറെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ നടക്കുന്ന വെരിഫിക്കേഷൻ കാമ്പയിനിൽ വ്യാജ ആധാർ കാർഡുകളും റേഷൻ കാർഡുകളും ഉപയോഗിച്ച് നിരവധി വിദേശികൾ പ്രത്യേകിച്ച് ബംഗ്ലാദേശികളും റോഹിഗ്യൻസും ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതായി കണ്ടെത്തിയിട്ടുണ്ട്. യു.എൻ.എച്ച്.സി.ആർ രേഖകൾ പോലും ഇവർ ഉപയോഗിക്കുന്നതിനാൽ യഥാർഥ ഇന്ത്യൻ പൗരത്വം ഉള്ളവരെ കണ്ടെത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ പാസ്പോർട്ടും വോട്ടർ ഐഡിയും മാത്രം പൗരത്വ രേഖയായി അംഗീകരിക്കാൻ തീരുമാനിച്ചത്. ഡൽഹിയിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. ഡൽഹിയിലെ സംശയാസ്പദമായി കണ്ടെത്തുന്നവരെ നിരീക്ഷിക്കാൻ പൊലീസ് എല്ലാ ഡി.സി.പിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അവസാന അനധികൃത കുടിയേറ്റക്കാരെയും തിരികെ പറഞ്ഞുവിടുന്നതുവരെ കാമ്പയിൻ തുടരാനാണ് തീരുമാനം. ഇതോടൊപ്പം ഡൽഹിയിലെ പാകിസ്താൻ പൗരൻമാർക്കെതിരെയും ശക്തമായി നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് 3500 പാകിസ്താനി പൗരൻമാരാണ് ഡൽഹിയിലുള്ളത്. അതിൽ 400ലധികം പേർ അട്ടാരി ബോർഡർ വഴി പാകിസ്താനിലേക്ക് തിരികപോയെന്ന്...

Read More

എത്യോപ്യയിൽ ഭക്ഷ്യസഹായം വെട്ടിക്കുറച്ചു; മൂന്ന് ദശലക്ഷത്തിലധികം ആളുകളെ അപകടത്തിലാക്കി

എത്യോപ്യയ്ക്കുള്ള ഭക്ഷ്യസഹായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പകുതിയായി കുറയ്ക്കുന്നത് മൂന്നു ദശലക്ഷത്തിലധികം പേരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്കു നയിക്കുന്നു. ഇത് സാധാരണമല്ലെന്നും വളരെക്കാലമായി തങ്ങളുടെ ഫണ്ടിൽ ഇത്രയും കുറവ് നേരിട്ടിട്ടില്ല എന്നുമാണ് വേൾഡ് ഫുഡ് പ്രോ​ഗ്ലാം (WFP) എത്യോപ്യ വക്താവ് ക്ലെയർ നെവിൽ ഇതിനെക്കുറിച്ചു പറഞ്ഞത്. നെവിൽ പറയുന്നതനുസരിച്ച്, എത്യോപ്യയിലെ WFP പ്രവർത്തനങ്ങൾക്ക് USAID ഉൾപ്പെടെ മുപ്പതോളം പ്രധാന ദാതാക്കളുണ്ട്. അവർ മറ്റു മേഖലകളിൽ നിന്ന് വ്യത്യസ്തമായി എത്യോപ്യയെ അതിന്റെ ഭക്ഷ്യസഹായം വെട്ടിക്കുറയ്ക്കൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മറ്റു ദാതാക്കളിൽ നിന്നുള്ള സഹായം വെട്ടിക്കുറയ്ക്കുന്നത്, അടുത്ത ആറു മാസത്തിനുള്ളിൽ എത്യോപ്യ 222 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് വിടവ് നേരിടും എന്നാണ് കാണിക്കുന്നത്. WFP നിലവിൽ എത്യോപ്യയിൽ പിന്തുണയ്ക്കുന്ന 3.6 ദശലക്ഷം ആളുകൾക്ക് പോഷകാഹാര സഹായം അടിയന്തിരമായി എത്തുന്നില്ലെങ്കിൽ അത് അവരുടെ ആരോഗ്യത്തെത്തന്നെ ഭീഷണിയിലാക്കുമെന്നും നെവിൽ പറയുന്നു. ഈ ആഴ്ച ആദ്യം, WFP എത്യോപ്യ പോഷകാഹാരക്കുറവുള്ള ആറരലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരക്കുറവിനുള്ള ചികിത്സകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ആളുകളെ ആരോഗ്യത്തിലേക്കു കൊണ്ടുവരാൻ ആഴ്ചകൾകൊണ്ടു സാധിക്കുന്ന പോഷകാഹാരമായിരുന്നു ഇതെന്നും പറയുന്നു. 10.2 ദശലക്ഷം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ഒരു രാജ്യത്ത് WFP യുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം മാത്രമേ ആ ചികിത്സകൾ പ്രതിനിധീകരിക്കുന്നുള്ളൂ. കുട്ടികൾക്കുവേണ്ട പോഷകാഹാരങ്ങൾ നൽകുന്നതിനായി മറ്റു പരിപാടികളിലൂടെ ഏകദേശം 4,70,000 കുട്ടികൾക്കാണ് ദിവസേന സ്കൂൾ ഭക്ഷണം നൽകുന്നത്. ധനസഹായത്തിലെ കുറവും ഭക്ഷ്യസഹായത്തിലെ റേഷൻ വെട്ടിക്കുറയ്ക്കലും ഇതിനകംതന്നെ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. കടുത്ത ഭക്ഷ്യസുരക്ഷയില്ലാത്ത എത്യോപ്യക്കാർക്ക് 80% റേഷനാണ് ലഭിക്കുന്നത്; അഭയാർഥികൾക്ക്  60...

Read More

‘ഇത് ഫ്രാൻസിസ് ആണ്’ – മാർപാപ്പയുടെ ഫോൺകോൾ ലഭിച്ച വത്തിക്കാൻ ഫോട്ടോഗ്രാഫർ

“ഇത് ഫ്രാൻസിസ് ആണ്. എനിക്ക് നിങ്ങളുടെ കത്ത് ലഭിച്ചു.” 2018 ഡിസംബർ മാസത്തിലാണ് സി എൻ എ യും ഇ ഡബ്ല്യൂ ടി എൻ ന്യൂസ് വത്തിക്കാൻ ഫോട്ടോഗ്രാഫറുമായ ഡാനിയേൽ ഇബാനെസിനാണ് ആ ഫോൺ കോൾ ലഭിച്ചത്. രണ്ട് മാസം മുമ്പ്, 2018 ഒക്ടോബറിൽ, സ്പെയിനിലെ പാലൻസിയയിൽ നിന്നുള്ള ഒരു യുവ കത്തോലിക്കനെന്ന നിലയിൽ ഒരു കത്തോലിക്കാ മാധ്യമസംഘടനയുടെ ഫോട്ടോഗ്രാഫറായി ഇറ്റലിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇബാനെസ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു കത്ത് അയച്ചിരുന്നു. “ഞാൻ മരവിച്ചുപോയി, കാരണം ഞാൻ പാപ്പയുമായാണ് സംസാരിക്കുന്നത്” –  ഇബാനെസ് പറയുന്നു. ‘2018 ഡിസംബർ 20 ന് കാസ സാന്താ മാർട്ടയിൽ നടക്കുന്ന വിശുദ്ധ കുർബാനയിലേക്ക് നിങ്ങളെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അത് ഞാൻ വത്തിക്കാനിൽ (ക്രിസ്തുമസിനു മുമ്പ്) അവസാനമായി അർപ്പിക്കുന്ന വിശുദ്ധ കുർബാനയായിരിക്കും.’ –  പാപ്പ പറഞ്ഞു നിറുത്തി. പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനകളിലും പരിപാടികളിലും ഇബാനെസ് എപ്പോഴും ജോലി ചെയ്യുന്നതിനാൽ – അതായത് ഫോട്ടോ എടുക്കുന്നതിനാൽ – ഒരു സാധാരണ കത്തോലിക്കനായി ഫ്രാൻസിസ് മാർപാപ്പയെ അറിയാനുള്ള അവസരത്തിനായുള്ള തന്റെ ആഗ്രഹവും അദ്ദേഹം ആ കത്തിൽ പ്രകടിപ്പിച്ചിരുന്നു. അഞ്ച് മിനിറ്റ് നീണ്ടുനിന്ന അവരുടെ ഫോൺ കോളിൽ, തന്റെ കത്തിന് നേരത്തെ മറുപടി നൽകാത്തതിന് ഫ്രാൻസിസ് മാർപാപ്പ മാപ്പ് ചോദിച്ചത് തന്നെ സ്പർശിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തെന്ന് അന്ന് 27 വയസ്സുള്ള ഇബാനെസ് പറഞ്ഞു. വത്തിക്കാന്റെ ഗസ്റ്റ്ഹൗസിൽ നടക്കുന്ന സ്വകാര്യ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തിനുള്ളിൽ എന്തുചെയ്യണമെന്ന് പാപ്പ അദ്ദേഹത്തിന് നിർദേശങ്ങളും നൽകി. “ഒരു മുത്തച്ഛനെപ്പോലെ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം നാല് തവണ ആവർത്തിച്ചു. കാരണം എനിക്ക് മനസ്സിലായില്ല. എന്റെ തലച്ചോറ് ശരിക്കും മരവിച്ചുപോയി” –  ഇബാനെസ് കൂട്ടിച്ചേർത്തു. 2018 ഡിസംബർ 20-ന്, കാസ സാന്താ മാർട്ടയിലെ ചാപ്പലിൽ എത്തിയ അദ്ദേഹം ആദ്യം ഏറ്റവും പിന്നിൽ ഇരുന്നു. പക്ഷേ പുരോഹിതന്മാർ അദ്ദേഹത്തെ മുന്നിലേക്ക് ഇരിക്കാൻ അനുവദിച്ചു. അവർ ഒരു ഫോട്ടോഗ്രാഫറിന് ചേർന്ന മികച്ച ഇരിപ്പിടത്തിലേക്കാണ് എന്നെ നയിച്ചത്. പക്ഷെ അന്ന് ഞാൻ പാപ്പയെ കണ്ടത് ക്യാമറകണ്ണുകളിലൂടെ അല്ലായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം, പാപ്പ ഓരോരുത്തരെയും വ്യക്തിപരമായി അഭിവാദ്യം ചെയ്തു. ഫോട്ടോഗ്രാഫറാണെന്ന് ഇബാനെസ് സ്വയം പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ രണ്ട് ഫോട്ടോകൾ പാപ്പയ്ക്ക് നൽകുകയും ചെയ്തു. തന്റെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള ചില കത്തുകളും അദ്ദേഹം പാപ്പയ്ക്ക് നൽകി. ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങലിന്റെ നിരവധി ചരിത്ര നിമിഷങ്ങൾ അടുത്തിടെ അദ്ദേഹം പകർത്തി. അതിൽ പാപ്പയുടെ മൃതസംസ്കാരവും അനുബന്ധ ചിത്രങ്ങളും ഉൾപ്പെടുന്നു. വത്തിക്കാനിലെയും പേപ്പൽ പരിപാടികളിലെയും പ്രധാനപ്പെട്ട സംഭവങ്ങൾ ക്യാമറക്കണ്ണുകളിലൂടെ പകർത്തിയെടുക്കുന്ന ഇബാനെസിന്റെ ഹൃദയത്തിൽ പാപ്പ കോറിയിട്ടത് സ്നേഹത്തിന്റെ ഒളിമങ്ങാത്ത...

Read More

ചില്ലറ ക്ഷാമത്തിന് പരിഹാരം: എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ വരുന്നു

സാധാരണക്കാർക്ക് 100, 200 രൂപയുടെ കറൻസി നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർണായകമായ ഒരു ചുവടുവയ്പ്പ് നടത്തി. എല്ലാ എടിഎമ്മുകളിലും ഈ നോട്ടുകൾ ലഭ്യമാക്കണമെന്ന് ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം പുറത്തിറങ്ങിയത്. ബാങ്കുകളും സ്വകാര്യ എടിഎം സേവനദാതാക്കളും (വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർ) ഈ നിർദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കേണ്ടതുണ്ട്. സാധാരണയായി ആളുകൾക്ക് അത്യാവശ്യമായ കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ സുഗമമായി ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്. എല്ലാ ബാങ്കുകളും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാരും അവരുടെ എടിഎമ്മുകളിൽ 100, 200 രൂപയുടെ നോട്ടുകൾ സ്ഥിരമായി ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ആർബിഐ സർക്കുലറിൽ വ്യക്തമാക്കി. പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, 2025 സെപ്റ്റംബർ 30-ഓടെ കുറഞ്ഞത് 75 ശതമാനം എടിഎമ്മുകളിലും ഒരു കാസറ്റിലെങ്കിലും 100 രൂപയുടെയോ 200 രൂപയുടെയോ നോട്ടുകൾ നിറച്ചിരിക്കണം. ഇത് 2026 മാർച്ച് 31-ഓടെ 90 ശതമാനം എടിഎമ്മുകളിലും നിർബന്ധമായും നടപ്പാക്കണം. ഈ നടപടിയിലൂടെ രാജ്യത്തെ എടിഎം സേവനങ്ങൾ കൂടുതൽ ജനകീയമാക്കാനും സാധാരണക്കാരുടെ ചെറിയ കറൻസി ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുമെന്നാണ്...

Read More