Author: Editorial Team

യൂട്ടാ കൗണ്ടിയിലെ പാർട്ടിയിൽ നിന്ന് അപ്രത്യക്ഷയായ കൗമാരക്കാരിയുടെ കൊലപാതകത്തിന് പിന്നിൽ സീരിയൽ കില്ലർ

യൂട്ടാ: 51 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1974 ഒക്ടോബർ 31 ന് യൂട്ടാ കൗണ്ടിയിലെ പാർട്ടിയിൽ നിന്ന് അപ്രത്യക്ഷയായ കൗമാരക്കാരിയായ പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ കുപ്രസിദ്ധ സീരിയൽ കില്ലർ ടെഡ് ബണ്ടിയെന്ന് റിപ്പോർട്ട്. ലോറ ആൻ എയിമിനെ (17) ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ടെഡ് ബണ്ടി പ്രതിയെന്ന് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 1974 ഒക്ടോബർ 31 ന് കാണാതായ ലോറയുടെ മൃതദേഹം 1974 നവംബർ 27 നാണ് അമേരിക്കൻ ഫോർക്ക് കാന്യൻ റോഡിനടുത്തുള്ള പർവതനിരയിലെ അണക്കെട്ടിൽ കണ്ടെത്തിയത്. നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ ലൈംഗിക പീഡനത്തിന് ശേഷം പ്രതി ലോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ഥീകരിച്ചു. 1989 ജനുവരിയിൽ ഇലക്ട്രിക് ചെയറിൽ വച്ച് വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ്, ലോറയുടെ മരണത്തിന് പിന്നിൽ താൻ ആണെന്ന് കുപ്രസിദ്ധ സീരിയൽ കില്ലർ ടെഡ് സമ്മതിച്ചിരുന്നു. പക്ഷേ ഇത് സ്ഥീകരിക്കാൻ ആവശ്യമായ തെളിവ് ലഭിച്ചിരുന്നില്ല. അന്ന് ലഭ്യമായ ഡിഎൻഎ സാംപിളുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് ടെഡ് ബണ്ടിയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം...

Read More

എണ്ണ വില കുതിക്കുന്നു; കുവൈറ്റില്‍ ബാരലിന് 120.62 ഡോളറായി ഉയർന്നു

കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണയുടെ വില ബാരലിന് 120.62 ഡോളറായി ഉയർന്നതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ചൊവ്വാഴ്ച മാത്രം 7.45 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വിലയും ഉയർന്ന് ബാരലിന് 118.35 ഡോളറിലെത്തി. അതേസമയം, വെസ്റ്റ് ടെക്സസ് ക്രൂഡ് ഓയിൽ വില കുറച്ച് താഴ്ന്ന് 101.38 ഡോളറിലായി. മേഖലയിൽ തുടരുന്ന സംഘർഷവും ഹുർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവുമാണ് എന്നവില ഉരാൻ കാരണം. സംഘർഷം കാരണം എണ്ണവിതരണം തടസ്സപ്പെട്ടതോടെ കുവൈത്ത് അടുത്തിടെ ഉൽപാദനവും കുറച്ചിരുന്നു. ഇതോടെ എണ്ണയുടെ ഡിമാന്റ് വർധിക്കുകയും വില ഉയരുകയുമായിരുന്നു. സംഘർഷം തുടർന്നാണ് എണ്ണ വില ഇനിയും...

Read More

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ 9 മണിക്കൂർ ബന്ദികളാക്കി; കേന്ദ്ര സേനയെ വിന്യസിക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയയിൽ ഉൾപ്പെട്ട ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഒമ്പത് മണിക്കൂറോളം തടഞ്ഞുവെച്ച സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇതോടെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ബംഗാളിനെ “ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനം” എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി, സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രചോദിതവുമാണെന്ന് വിശേഷിപ്പിക്കുകയും അന്വേഷണം എൻഐഎയ്‌ക്കോ സിബിഐയ്‌ക്കോ ഏൽപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്തു. ബുധനാഴ്ച കാലിയചക് II ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിന് (ബിഡിഒ) പുറത്ത് എസ്‌ഐആർ സമയത്ത് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ ആദ്യം ജുഡീഷ്യൽ ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തി. എന്നിരുന്നാലും, അവരുടെ അഭ്യർത്ഥന നിരസിക്കപ്പെട്ടു. വൈകുന്നേരം 4 മണിയോടെ, അവർ ബിഡിഒ ഓഫീസ് ഘെരാവോ ചെയ്തു, മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കി. ഓഫീസർമാരിൽ ഒരാളുടെ അഞ്ച് വയസ്സുള്ള കുട്ടിയും...

Read More

ഈ ജില്ലകളിൽ ചൂട് സാധാരണയെക്കാൾ കൂടും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും, ഇന്നത്തെ കാലാവസ്ഥ അറിയാം…

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.  ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  03/04/2026, 04/04/2026, 05/04/2026 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More

ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ നീക്കി; ഭിന്നതയെന്ന് വിമർശനം

2023 മുതൽ രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് തുടരുന്ന രാഘവ് ഛദ്ദയെ ആം ആദ്മി പാർട്ടി നീക്കി. പഞ്ചാബ് എംപി അശോക് മിത്തലിനെയാണ് പകരം നിയമിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഈ മാറ്റം സംബന്ധിച്ച് രാജ്യസഭാ സെക്രട്ടേറിയറ്റിന് ഔപചാരികമായി ഒരു കത്ത് അയച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പാർലമെന്റിൽ സംസാരിക്കാൻ ചദ്ദയ്ക്ക് സമയം അനുവദിക്കരുതെന്നും കത്തിൽ പരാമർശിക്കുന്നു. ആം ആദ്മി പാർട്ടിയും അതിന്റെ ഉന്നത നേതൃത്വവും ഉൾപ്പെടുന്ന പ്രധാന സംഭവവികാസങ്ങളിൽ ചദ്ദ തുടർച്ചയായി മൗനം പാലിക്കുന്നതിനിടയിലാണ് ഈ നീക്കം. പാർട്ടിയിൽ വിള്ളൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ...

Read More