Author: Editorial Team

‘രാജസ്ഥാനിൽ ഓരോ കുടുംബത്തിനും 25 ലക്ഷം കാഷ്‌ലെസ് ചികിത്സ’; കേരളത്തിൽ യുഡിഎഫ് പദ്ധതി നടപ്പാക്കുമെന്ന് അശോക് ഗെലോട്ട്

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് ഇന്ത്യക്കു തന്നെ മാതൃകയാണ് ‘രാജസ്ഥാൻ മോഡൽ’ എന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് . കോൺഗ്രസ് സർക്കാരിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ രാജസ്ഥാനെ ആരോഗ്യമേഖലയിൽ ഒന്നാമതെത്തിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, മികച്ച ആരോഗ്യ സംവിധാനത്തിന് പേരു കേട്ട കേരളം നിലവിലെ ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്താൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ച ‘ ചിരഞ്ജീവി പദ്ധതി ‘ രാജസ്ഥാനിലെ ആരോഗ്യ മേഖലയെ മാറ്റിമറിച്ചതായി ഗലോട്ട് പറഞ്ഞു. ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ പണമില്ലാതെയുള്ള (cashless) ചികിത്സയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്നുണ്ട്. ബിപിഎൽ കുടുംബങ്ങൾക്കും ഇഡബ്ല്യുഎസ് കുടുംബങ്ങൾക്കുമായി അവതരിപ്പിക്കപ്പെട്ട ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് ചിരഞ്ജീവി പദ്ധതി. എല്ലാ സർക്കാർ ആശുപത്രികളിലും, അഫിലിയേറ്റ് ചെയ്ത സ്വകാര്യ ആശുപത്രികളിലും ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്തിന് പുറത്ത് ഡൽഹി എഐഐഎം അടക്കം 19 ആശുപത്രികളില്‍ ഈ സഹായം ലഭിക്കും. സംസ്ഥാനത്തിനകത്ത് 47 സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ട്. ബിപിഎൽ അല്ലാത്ത കുടുംബങ്ങൾക്ക് പ്രീമിയം അടയ്ക്കേണ്ടതുണ്ട്. ഗുരുതരമായ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ഈ പദ്ധതി മോചിപ്പിച്ചതായി ഗെലോട്ട് പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സമാനമായ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്യാൻസർ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, വൃക്ക-കരൾ മാറ്റിവയ്ക്കൽ, ബോൺ മാരോ ട്രാൻസ്പ്ലാന്റ് തുടങ്ങിയ ചെലവേറിയ ചികിത്സകൾ ഈ പദ്ധതി പ്രകാരം പൂർണ്ണമായും സൗജന്യമായി നൽകുന്നു. സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ഈ സേവനം പണമില്ലാതെ (cashless) ലഭ്യമാണ്. ഏകദേശം 5,000 കോടി രൂപയുടെ സൗജന്യ ചികിത്സ 50 ലക്ഷത്തോളം രോഗികൾക്ക് ഈ പദ്ധതി പ്രകാരം നൽകി കഴിഞ്ഞതായി ഗെലോട്ട് പറഞ്ഞു. ചികിത്സയ്‌ക്കൊപ്പം ആശുപത്രിയിൽ പ്രവേശിക്കുന്നതിന് 5 ദിവസം മുമ്പും ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെയുമുള്ള മരുന്നുകൾ സൗജന്യമായും ഈ പദ്ധതി പ്രകാരം ലഭ്യമാണ്. ഇത് ചികിത്സയുടെ തുടർച്ച ഉറപ്പാക്കുകയും രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്യുന്നതായി അദ്ദേഹം...

Read More

പെസഹ ആഘോഷം ബങ്കറുകളിലേക്ക് മാറ്റി ഇസ്രായേലികൾ; പാഞ്ഞു ചെന്നത് ഹിസ്ബുള്ളയുടെ 50ലധികം റോക്കറ്റുകളും നിരവധി ഡ്രോണുകളും

ജെറുസലേം: മധ്യേഷ്യൻ യുദ്ധത്തിൽ പുതിയ യുദ്ധമുന്നണി തുറന്ന ലെബനീസ് ഷിയ സംഘമായ ഹിസ്ബുള്ള ഏറ്റവുമൊടുവിൽ ഇസ്രായേലിലേക്ക് 50ലധികം മിസൈലുകൾ അയച്ചതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ഇസ്രായേലിലെ വിവിധ പ്രദേശങ്ങളിലേക്ക് ഹിസ്ബുള്ളയുടെ മിസൈലുകൾ എത്തിയത്. ഈ ആക്രമണങ്ങളിൽ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിർത്തി മേഖലയായ കിര്യാത്ത് ഷ്മോണയിൽ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുണ്ടായതായി ഇസ്രായേലി മാധ്യമങ്ങൾ വ്യക്തമാക്കി. ജൂതന്മാരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ പെസഹ ആഘോഷത്തിനിടെയാണ് ഹിസ്ബൊള്ളയുടെ ആക്രമണം നടന്നത്. ഇത് ഇസ്രായേലിലെ ജനങ്ങളെ പ്രത്യേകമായി ബുദ്ധിമുട്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആഘോഷദിവസം പുറത്തിറങ്ങാൻ കഴിയാതെ ബങ്കറുകളിൽ കഴിയേണ്ടി വന്നു. ആയിരക്കണക്കിനാളുകൾ മിസൈലാക്രമണ സൈറനുകൾ മുഴങ്ങിയതോടെ ബങ്കറുകളിലേക്ക് ചേക്കേറി. യുദ്ധം തങ്ങൾ ശക്തമാക്കുകയാണെന്ന് ഹിസ്ബുള്ള പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹുതികൾ പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം ഹിസ്ബുള്ളയുമായി ചേർന്ന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ ഷെയ്ഖ് നയിം ഖാസിമിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി ഒരു സന്ദേശം നല്‍കിയിരുന്നു. യുഎസിനും ഇസ്രായേലിനുമെതിരായ ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതായിരുന്നു ഈ സന്ദേശം. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയം ഇസ്രായേൽ, അമേരിക്കൻ എതിരാളികൾക്കെതിരായ ചെറുത്തുനിൽപ്പിനുള്ള തുടർച്ചയായ പിന്തുണയിൽ അടിയുറച്ചതാണെന്ന് മുജ്തബയുടെ സന്ദേശം വ്യക്തമാക്കി. മുജ്തബ ഖമേനി ഷെയ്ഖ് ഖാസിമിന് സന്ദേശം അയച്ച കാര്യം ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇസ്ലാമിക് ഉമ്മത്തിന്റെ (രാഷ്ട്രം) ഏറ്റവും കടുത്ത ശത്രുക്കളായ അമേരിക്കയെയും ഇസ്രായേൽ ഭരണകൂടത്തെയും നേരിടുന്നതിൽ ഉറച്ചുനിൽക്കുകയും ഉറച്ചുനിൽക്കുകയും ചെയ്യുന്നത് രക്തസാക്ഷിയായ ഇമാമിന്റെ ഏറ്റവും മികച്ച സ്വഭാവങ്ങളിലൊന്നാ’ണെന്ന് ഷെയ്ഖ് ഖാസിം പ്രസ്താവിക്കുകയുണ്ടായി. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ആക്രമണങ്ങളാണ് നടന്നത്. ഇസ്രായേലിലെ സൈനിക ബാരക്കുകൾ, പീരങ്കി സ്ഥാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ, വിതരണ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി സൈനിക സൗകര്യങ്ങൾ ആക്രമിച്ചതായി ഹിസ്ബുള്ള പറഞ്ഞു. ഇസ്രായേലി സൈനിക താവളങ്ങൾക്കും നിരീക്ഷണ കേന്ദ്രങ്ങൾക്കും നേരെ ഡ്രോണുകളുടെ ആക്രമണവും...

Read More

കോടതിമുറിയിൽ ഒരുമണിക്കൂറോളം ഇരുന്ന് വാദങ്ങൾ കേട്ട് ട്രംപ്, ചരിത്രത്തിലാദ്യം; അമേരിക്കൻ ജന്മാവകാശ പൗരത്വ നിയമം പൊളിച്ചെഴുതുമോ?

വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും പൗരത്വം അനുവദിക്കുന്ന ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരായ ഹ‍‍ർജികളിൽ യുഎസ് സുപ്രീം കോടതി വാദം കേട്ട് തുടങ്ങിയിരിക്കുകയാണ്. വാദം കേൾക്കലിൻ്റെ ആദ്യ ദിവസമായ ഏപ്രിൽ ഒന്നിന് പ്രസിഡൻ്റും ട്രംപും കോടതി മുറിയിൽ എത്തിയത് ചരിത്ര സംഭവമായി മാറി. അമേരിക്കൻ ചരിത്രത്തിൽ മേൽ കോടതിയിൽ വാദം കേൾക്കാനെത്തുന്ന ആദ്യ പ്രസിഡൻ്റാണ് ട്രംപ്. കോടതിമുറിയിലെ മുൻനിരയിൽ ഒരുമണിക്കൂറോളം തുടർന്ന ട്രംപ് സർക്കാർ വാദങ്ങൾ കേട്ടു. ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെ ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ നിയമസാധുത ആണ് കോടതി പരിശോധിക്കുന്നത്. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിന് തടയിടാനാണ് ട്രംപിൻ്റെ ലക്ഷ്യം. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വ നിയമം എന്ന ദശാബ്ദങ്ങൾ പഴക്കമുള്ള നിയമം അവസാനിപ്പിക്കണമെന്ന ശക്തമായ വാദം ട്രംപ് ഭരണകൂടം സുപ്രീം കോടതിയിലും ഉന്നയിച്ചു. ബുധനാഴ്ച നടന്ന വാദത്തിനിടെ, വിദേശികൾ അമേരിക്കൻ പൗരത്വം ലക്ഷ്യമിട്ട് പ്രസവത്തിനായി മാത്രം രാജ്യത്തെത്തുന്ന ‘ ബർത്ത് ടൂറിസം ‘ എന്ന പ്രവണത പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് വലിയ തെളിവായി സോളിസിറ്റർ ജനറൽ ഡി ജോൺ സൗവർ കോടതിയിൽ ഉയർത്തിക്കാട്ടി. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സമ്പന്നർ തങ്ങളുടെ കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ഉറപ്പാക്കാൻ സംഘടിതമായി ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ പൗരത്വ നയങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചു. പ്രസിഡന്റ് ട്രംപ് നേരിട്ട് കോടതിയിൽ ഹാജരായ വേളയിലായിരുന്നു ഈ നിർണായകമായ വാദപ്രതിവാദങ്ങൾ...

Read More

ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ മത്തായി തോമസ് അന്തരിച്ചു

ഹൂസ്റ്റണ്‍: റാന്നി:ഈട്ടിച്ചുവട് എബനേസര്‍ എച്ച്എസ് റിട്ട. അധ്യാപകന്‍ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാര്‍ -91) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍: ഭൗതിക ശരീരം ഏപ്രില്‍ 4 നു ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്‌കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസര്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തപെടുന്നതുമാണ്. ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എല്‍.പി സ്‌കൂള്‍ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലില്‍ കുടുംബാംഗമാണ്. മക്കള്‍ : ഷേര്‍ലി (ന്യൂയോര്‍ക്ക്) ഷൈനി (ന്യൂയോര്‍ക്ക്) സ്റ്റാന്‍ലി മാത്യു (ഹൂസ്റ്റണ്‍), ആശ (ന്യൂയോര്‍ക്ക്) മരുമക്കള്‍ : ബിജി (ന്യൂയോര്‍ക്ക് ) അജു (ന്യൂയോര്‍ക്ക്), ഷൈനി (ഹൂസ്റ്റണ്‍) ബിനില്‍ (ന്യൂയോര്‍ക്ക്) കൊച്ചുമക്കള്‍: ഫില്‍ & ജീന, ആഷ്‌ലി & ഡാനിയേല്‍ , എമില്‍, ലിന്‍ , ദിയ, സാം, ഡാനില്‍, ഹന്ന, ആന്‍ഡ്രൂ സഹോദരികള്‍ : പരേതയായ ഏലിയാമ്മ വര്‍ഗീസ് (തെലിഞ്ഞേലില്‍, മാരാമണ്‍), മറിയാമ്മ എബ്രഹാം (കാനഡ) ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് : https://youtube.com/watch?v=aan6FkdA75s%3Ffeature%3Doembed%26enablejsapi%3D1 കൂടുതല്‍ വിവരങ്ങള്‍ക്ക് (91) 9988994722 (ഇന്ത്യ)(91) 9656643404...

Read More

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ് എ ഇലക്ഷൻ കൺവൻഷൻ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു

ന്യൂ യോർക്ക് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ് എ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളാ ഇലക്ഷൻ കൺവൻഷൻ ക്യാമ്പയിൻ ചെയർമാനും ഹരിപ്പാട് മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയുമായ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു, മാവേലിക്കരയിലെ യുഡിഫ് സ്ഥാനാർഥി മുത്താര രാജ് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു, ഏപ്രിൽ 9 ന് നടക്കുന്ന കേരളാ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ക്യാമ്പയിനിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കൊണ്ഗ്രെസ്സ് പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് എന്ന ബാനറിൽ ഒന്നിച്ചു ചേർന്ന് കേരളത്തിലെ യുഡിഫ് സ്ഥാനാർത്ഥികളെ വിജയത്തിലെത്തിക്കുന്നതിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നത് വളരെ ഊർജം നൽകുന്നുവെന്ന് രമേശ്‌ ചെന്നിത്തല, വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ യുഡിഎഫിന് കേരളത്തിൽ നിലവിലുള്ളതെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഫ് നേടിയ തിളക്കമാർന്ന വിജയം നിയമസഭാതിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും ഉറപ്പുണ്ടെന്ന് ശ്രീ രമേശ്‌ ചെന്നിത്തല തന്റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു, തുടർന്ന് മാവേലിക്കരയുടെ യുഡിഫ് സ്ഥാനാർഥി മുത്താര രാജ് പ്രവർത്തകരോട് സംസാരിച്ചു, വളരെ മികച്ച പ്രതികരണമാണ് തനിക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും ഇത്തവണ മാവേലിക്കര കൊണ്ഗ്രെസ്സ് തിരിച്ചു പിടിക്കുമെന്നും മുത്താര രാജ് പ്രതീക്ഷ പങ്കുവച്ചു, എല്ലാവരുടെയും സഹായസഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു, കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായരുടെ അധ്യക്ഷപ്രസംഗത്തോട് കൂടി ആരംഭിച്ച യോഗത്തിൽ ചെയർമാൻ പോൾ കറുകപ്പള്ളി, ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, നാഷണൽ ജനറൽ സെക്രട്ടറി രാജീവ് മോഹൻ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രെഷറർ ഡോ. മാത്യു വർഗീസ്, മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, വൈസ് ചെയർമാൻ ജയചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സജി കരിമ്പന്നൂർ, തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം,സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ,ജോർജ് ജെ കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ,ട്രെഷറർ ഡോ. മാത്യു വർഗീസ്,ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്,ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്,ഉഷാ ജോർജ്,ജോൺ വർഗീസ് കാനഡയിൽ നിന്ന് പ്രസിഡന്റ് സന്തോഷ് പോൾ, റെനിൽ, അനൂപ് നായർ മിജിലേഷ് വാഴപ്പള്ളിൽ എ ഖാദർ,ഓസ്‌ട്രേലിയയിൽ നിന്ന് ബിനു, ടിറ്റോ ന്യൂ ജേഴ്‌സി പ്രസിഡന്റ് ജെയിംസ് ജോർജ്, ചെയർമാൻ ബിജു വലിയകല്ലുങ്കൽ, ജസ്റ്റിൻ ജേക്കബ് (ഹ്യുസ്റ്റൻ) ജോഫി ജേക്കബ്, മാത്യു നൈനാൻ (ഡാളസ്), എലിയാസ് പോൾ, ഡാനിയേൽ, ചാക്കോ കുര്യൻ (ഫ്ലോറിഡ) വിഭാ ജോസഫ് (അറ്റ്ലാന്റ) ബൈജു, സോണി തോമസ്, അജി കോട്ടായിൽ ബിജു കുര്യൻ, എം വി ജോർജ്,ഷെറിൻ, സജി, ജോൺ വർഗീസ്,അലൻ ജോൺ, അജയ് അലക്സ്, ബേബി ഫിലിപ്പ്, ഷാന്റി വർഗീസ്, സാം മത്തായി മാധ്യമ പ്രവർത്തകരായ പി പി ചെറിയാൻ,എ സി ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം കോൺഗ്രസ് പ്രവർത്തകർ ടീം യൂ ഡി എഫിന് ആശംസകൾ...

Read More