Author: Editorial Team

ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി

വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സപ്ലൈകോയുടെ ഈ ഓഫർ.സപ്ലൈകോ യില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നല്‍കുക തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനില്‍ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ എത്തുന്നവർക്കാണ് ഈ...

Read More

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക ഉത്തരവ്; തമിഴ്നാട് ഡിജിപിയെ മാറ്റി, പൊലീസ് തലത്തും മാറ്റം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന വിഭാഗം ഡിജിപി ജി വെങ്കട്ടരാമനെ മാറ്റി സന്ദീപ് റായ് റാത്തോറിനെ പൊലീസ് തലവനായി നിയമിച്ച് ഉത്തരവിട്ടു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് നടപടികളുടെ മേൽനോട്ട ചുമതല ഇദ്ദേഹത്തിനായിരിക്കും. സംസ്ഥാനത്തെ മറ്റ് ചില പ്രധാന പൊലീസ് തസ്തികകളിലും കമ്മീഷൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പൊലീസ് കമ്മീഷണറായ എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു. മധുര സിറ്റി പോലീസ് കമ്മീഷണറായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു. ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി നിയമിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുവരെ ഈ ഉദ്യോഗസ്ഥർ തൽസ്ഥാനങ്ങളിൽ തുടരും. തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമിതരായ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചുമതലയേൽക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. ഡിഎംകെ സർക്കാർ നിയമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉയർന്ന പദവികളിൽ തുടരുന്നത് ചില ബിജെപി ഹാൻഡിലുകൾ വിമർശിച്ചിരുന്നു. പിന്നാലെയാണ് തീരുമാനം....

Read More

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; വിവാദത്തിന് പിന്നാലെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ മുഹമ്മദ് സിയാദ്

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വ. മുഹമ്മദ് സിയാദ് ആണ് വക്കാലത്ത് ഒഴിഞ്ഞത്. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്നു അഡ്വ. മുഹമ്മദ്‌ സിയാദ്. രഞ്ജിത്തിന് വേണ്ടി മുഹമ്മദ് സിയാദ് ഹാജരായത് വലിയ വിവാദമായിരുന്നു. മറ്റൊരു അഭിഭാഷകയുടെ ഫോണ്‍ നമ്പറാണ് അഡ്വ. മുഹമ്മദ് സിയാദിന്റെ പേരില്‍ ഐസിസിയില്‍ നല്‍കിയിരുന്നത്. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു സിയാദിന്റെ പ്രതികരണം.  കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അതേസമയം, അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. മാനസികമായി തകര്‍ന്ന നിലയിലാണ് പരാതിക്കാരിയെന്നും കമ്മീഷണര്‍ പറഞ്ഞു. ‘ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് സംഭവം നടന്നത്. അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയും. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. അവരാണ് സമാധാനപ്പെടുത്തിവിട്ടത്. അതിജീവിത മാനസികമായി തളര്‍ന്ന അവസ്ഥയിലാണ്. ഷോക്കായിരുന്നു. കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്. കരഞ്ഞുകൊണ്ടാണ് ഇവിടെ വന്നത്. വലിയ ആളാണ് എതിരെ നില്‍ക്കുന്നത് എന്നതായിരുന്നു പെണ്‍കുട്ടിക്ക് മുന്നിലുള്ള വെല്ലുവിളി’, കാളിരാജ് മഹേഷ് കുമാര്‍...

Read More

‘വികസനത്തിന് ഇടതുപക്ഷ മുന്നണി അല്ലാതെ മറ്റൊന്നില്ല, LDF തന്നെ അധികാരത്തിൽ വരണം’; കെ ആർ മീര

ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴാണ് എല്ലാ മേഖലയും രക്ഷപ്പെടുന്നതെന്ന് കെ ആർ മീര. കൊച്ചിയിൽ നടന്ന പി രാജീവിൻ്റെ പ്രചരണ പരിപാടിയിലാണ് ഇടതുപക്ഷ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് എഴുത്തുകാരി കെ ആർ മീര പ്രസംഗിച്ചത്. പി രാജീവ്‌ സ്ത്രീ വിരുദ്ധതകൾക്ക് എതിരാണ്. അദ്ദേഹം സ്ത്രീകൾക്ക് എതിരായ പ്രസ്ഥാനവനകൾ നടത്താറില്ല. മറ്റു വായനക്കാരായ ഗാന്ധിയൻ രാഷ്ട്രീയക്കാർ അങ്ങനെയല്ല. സ്ത്രീകൾക്കെതിരെ സംസാരിക്കുന്ന യുവ തുർക്കികൾക്കെതിരെ അവരുടെ മുതിർന്ന നേതാക്കൾ ഒന്നും പറയാറില്ല. വേറിട്ട് ചിന്തിപ്പിക്കുന്ന എഴുത്തുകാരി ആകാൻ ആഗ്രഹമില്ല. വികസനത്തിനു ഇടതുപക്ഷ മുന്നണി അല്ലാതെ മറ്റൊന്നില്ല. LDF തന്നെ അധികാരത്തിൽ വരണം. ഇടതുപക്ഷം ജയിച്ച തിരഞ്ഞെടുപ്പാണ്. വലിയ മാറ്റങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പൂർണമായി തകർന്നിടത്ത് നിന്നാണ് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം ഇടതുപക്ഷ സർക്കാർ മാറ്റം കൊണ്ടുവന്നത്. ഇനി ഒരു സർക്കാറിനും ഉദാസീനമായി കേരളം ഭരിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. പതിനാറാം നൂറ്റാണ്ടിലേക്ക് വീണ്ടും തിരിച്ചുപോകണമോ എന്ന് ആലോചിക്കണമെന്ന് അവർ...

Read More

ജഡ്ജിമാരെ 9 മണിക്കൂറിലധികം ബന്ദികളാക്കിയതിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടൽ, അന്വേഷണം എൻഐഎക്ക്

ദില്ലി : ബംഗാളിലെ മാൽഡ ജില്ലയിൽ, സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഏഴ് ജഡ്ജിമാരടക്കം ഉദ്യോഗസ്ഥരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കിയ സംഭവത്തിൽ അന്വേഷണം എൻഐഎക്ക്. എൻ.ഐ.എ സംഘം വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ ആണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത്. സംഭവത്തിൽ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതെന്ന് ബംഗാൾ പോലീസ് അറിയിച്ചു. മൂന്ന് വനിതകൾ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാരുടെ കൈകളിൽ അകപ്പെട്ടത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യൽ ഓഫീസർമാരെയാണ് മാൾഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ വെച്ച് ഒരു ജനക്കൂട്ടം തടഞ്ഞുവെച്ചത്. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെയായിരുന്നു ഉപരോധം. തടഞ്ഞുവെക്കപ്പെട്ടവരിൽ മൂന്ന് വനിതാ ഓഫീസർമാരും ഉൾപ്പെടുന്നു. സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിമർശിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിടുകയും ഏപ്രിൽ 6-ന് വെർച്വലായി ഹാജരാകാൻ ബംഗാൾ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും...

Read More