Author: Editorial Team

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍. N95 മാസ്‌ക് വാങ്ങിയതില്‍ എട്ട് കോടിയുടേയും പിപിഇ കിറ്റ് വാങ്ങിയതില്‍ അഞ്ച് കോടി രൂപയുടേയും നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. മാസ്‌ക്, പിപിഇ കിറ്റുകള്‍ മുതലായവ വാങ്ങിയതില്‍ നഷ്ടമുണ്ടായെന്ന് മുമ്പ് തന്നെ ആരോപണമുണ്ടായിരുന്നു. ഇത് ഒന്നുകൂടി ഉറപ്പിക്കുകയും കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത്തരം ഇടപാടുകളില്‍ ക്രമക്കേടുണ്ടായി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മരുന്നു പിപിഇ കിറ്റുകളും കൂടുതല്‍ വിലയ്ക്ക് വാങ്ങിയത് നഷ്ടമുണ്ടാകാന്‍ കാരണമായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. 74 പേജുകളുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്. വാങ്ങിയ വിലയേക്കാള്‍ കുറച്ചാണ് ഈ സാധനങ്ങളെല്ലാം വില്‍ക്കേണ്ടി വന്നത്. സ്റ്റോക്ക് പരിഗണിക്കാതെ മരുന്നുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയ മറ്റൊരു പ്രധാനകാര്യം. ഉപകരണങ്ങള്‍ കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ മുഴുവന്‍ തുകയും കമ്പനികള്‍ക്ക് നല്‍കി. കൊവിഡ് കാലത്തിന് ശേഷവും ഇത്തരം ഇടപാടുകള്‍ നടന്നതായും പരാമര്‍ശമുണ്ട്. മുമ്പ് സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ കൊവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ ലാഭം നോക്കാന്‍ ആകില്ലെന്നും മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്നുമായിരുന്നു മുന്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെ...

Read More

ചർച്ച ക്യാൻസൽ ! വിവാദ FCRA ഭേദഗതി ബിൽ ഇന്ന് ചർച്ചയ്‌ക്കെടുത്തില്ല; സഭയ്ക്കകത്തും പുറത്തും പ്രതിഷേധം

ന്യൂ ഡൽഹി: വിവാദ എഫ്‌സിആർഎ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയ്‌ക്കെടുക്കാതെ കേന്ദ്രസർക്കാർ. പ്രതിപക്ഷം അടക്കം കനത്ത പ്രതിഷേധം അഴിച്ചുവിടവെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ലോക്സഭയ്ക്ക് അകത്തും പാർലമെന്റിന് പുറത്തും പ്രതിപക്ഷ എംപിമാർ വലിയ പ്രതിഷേധമാണ് നടത്തിയത്. എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെയ്ക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെന്റ് കവാടത്തിന് മുൻപിലാണ് ബാനർ ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ലോക്സഭയിൽ കിരൺ റിജിജു പ്രസംഗിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. ഭേദഗതിയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കിരൺ റിജിജു പറഞ്ഞു. ബില്‍ വിദേശപണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാനാണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. എഫ്‌സിആർഎ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപിമാര്‍ക്കും സിബിസിഐ നിവേദനം നല്‍കിയിരുന്നു. വിശദ പരിശോധനയ്ക്കായി ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സിബിസിഐ നിവേദനം നൽകിയത്. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോൾ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എൻജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമർശിച്ചിരുന്നു. എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയും രംഗത്തെത്തിയിരുന്നു. എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു മാരകായുധമാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജണ്ടകള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ ഇത് സൂചനയല്ല, കൃത്യമായ സന്ദേശമാണെന്നും ദീപിക കുറ്റപ്പെടുത്തി. ‘സംഘപരിവാര്‍ ആക്രമണങ്ങള്‍, മതപരിവര്‍ത്തന നിരോധന നിയമം, എഫ്‌സിആര്‍എ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം. ക്രൈസ്തവരെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ലെന്ന് പറയാനാവില്ല’ എന്നും മുഖപ്രസംഗത്തില്‍...

Read More

ഇന്ത്യയിൽ വിമാന ഇന്ധനവില സർവകാല റെക്കോഡിൽ; വിമാന ടിക്കറ്റ് ചാർജ് ഉയരും

ന്യൂഡൽഹി: വിമാന ഇന്ധന നിരക്ക് ഇരട്ടിയിലേറെ ഉയർന്നതോടെ വിമാന ടിക്കറ്റ് ചാർജുകളും ഉയർന്നേക്കും. വിമാന ഇന്ധനമായ ടർബൈൻ ഇന്ധന (എടിഎഫ്) വില ചരിത്രത്തിലാദ്യമായി 2 ലക്ഷംരൂപ കടന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന നിരക്കിൽ വർദ്ധനവ് വന്നിരുന്നെങ്കിലും ഇതാദ്യമായാണ് നിരക്ക് ഇത്രയും അധികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വർദ്ധിച്ചു. ഇതിന് മുൻപ് റഷ്യ യുക്രൈൻ യുദ്ധകാലത്തായിരുന്നു ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന നിരക്ക്. ഇന്ന് രാവിലെ -ഇന്ത്യൻ പൊതുമേഖല എണ്ണകമ്പനികളാണ് പുതുക്കിയ വിലകൾ അറിയിച്ചത്. വിമാന ഇന്ധനമായ എടിഎഫിൻ്റെ വിലയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115ശതമാനവും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകദേശം 107ശതമാനവും വർധനവുണ്ടായി. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ വിമാന ഇന്ധനത്തിൻ്റെ എക്സൈസ് നികുതി വർദ്ധിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയത്. 50 രൂപയാണ് പ്രത്യേക തീരുവയായി സർക്കാർ പ്രഖ്യാപിച്ചത്. ഇളവുകൾക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാണ് ഇടാക്കുക. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിതരണ വാണിജ്യ പാചക വാതകത്തിനും പ്രീമിയം ഇന്ധനങ്ങളും വില കുട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11 രൂപയാണ് കൂട്ടിയത്. എക്‌സ്ട്രാ ഗ്രീന്‍ പ്രീമിയം ഡീസലിന്റെ വില ലിറ്ററിന് 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും ഐഒസി വര്‍ധിപ്പിച്ചു. 19 കിലോ​ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയായി വർദ്ധിപ്പിച്ചു. ഇതോടെ ഇന്ന് മുതൽ 19 കിലോയുടെ ഒരു എൽപിജി വാണിജ്യ ഗ്യാസിൻ്റെ വില 2,078 ആയി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില...

Read More

7 ആം ദിവസം 100 കോടി ക്ലബ്ബിന്റെ തിളക്കത്തിൽ പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമാണ് ആട് 3 . റിലീസ് ചെയ്ത് 7 ദിനം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിൻ്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രവുമാണ്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്”. ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടി വിജയകുതിപ്പ് തുടരുന്ന ചിത്രം ആദ്യ 4 ദിനം കൊണ്ട് തന്നെ 87 കോടിയോളമാണ് ആഗോള ഗ്രോസ് നേടിയത്. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ വിദേശത്തും കൂടുതൽ സ്ക്രീനുകൾ ചിത്രത്തിനായി കൂട്ടിച്ചേർത്തിരുന്നു. ഓരോ ദിനവും കേരളത്തിലും കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് അഭൂതപൂർവമായ ജനപിന്തുണ ആണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് ചിത്രത്തെ കേരളത്തിൽ നെഞ്ചോട് ചേർക്കുന്നത്. ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം, ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 35 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറത്ത് ഗൾഫ് മാർക്കറ്റിൽ നിന്ന് മാത്രം ചിത്രം 50 കോടിയിൽ കൂടുതൽ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായും മാറി. ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ഛായാഗ്രഹണം – അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം – ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ – ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ – ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു...

Read More

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം. 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ് ഇയര്‍(PY) എന്നീ പദങ്ങള്‍ ഒഴിവാക്കി ഇനി ‘ടാക്സ് ഇയര്‍ (TY)’ മാത്രം രേഖപ്പെടുത്തും.നികുതി സംവിധാനം കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. സെക്ഷന്‍ 87A പ്രകാരം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് ലഭിച്ചേക്കാം. മറ്റൊരു പ്രധാനമാറ്റം പാന്‍ കാര്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ടാണ്. പാന്‍ കാര്‍ഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ജനനത്തിയ്യതി തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രമായി ഇനി മുതല്‍ പരിഗണിക്കില്ല. sslcസര്‍ട്ടിഫിക്കേറ്റ്, പാസ്‌പോര്‍ട്ട് എന്നിവ നിര്‍ബന്ധമാണ്. കൂടാതെ 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കും അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള വാഹന വാങ്ങലിനുമാത്രമേ ഇനിമുതല്‍ പാന്‍ നിര്‍ബന്ധമാകൂ. ബാങ്ക് നിക്ഷേപങ്ങളില്‍ വാര്‍ഷികമായി 10 ലക്ഷം രൂപയ്ക്ക് മുകളില്‍ മാത്രമേ പാന്‍ ആവശ്യമായി വരൂ. ഹോട്ടല്‍/റസ്റ്ററന്റ് ബില്‍, കണ്‍വന്‍ഷന്‍ സെന്റര്‍, ബാങ്ക്വറ്റ് ഹാള്‍ ചെലവ്, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാകും. ബാങ്കുകളിലെയും പോസ്റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കില്‍ നിലവില്‍ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാല്‍ പാന്‍ വേണം. സ്വര്‍ണപ്പണയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരിച്ച ചട്ടം ഇന്ന് മുതല്‍ പൂര്‍ണതോതില്‍ പ്രാബല്യത്തിലാകും. 2.5 ലക്ഷം രൂപ വരെ പണയം വച്ച സ്വര്‍ണത്തിന് 85 ശതമാനം വരെ വായ്പാനിരക്ക്. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ 80 ശതമാനവും 5 ലക്ഷത്തിനു മുകളില്‍ 75% എന്ന പരിധിയും ബാധകമാകും. മൂല്യം കണക്കാക്കുമ്പോള്‍ മുതലിനൊപ്പം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടയ്‌ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ വായ്പയായി ലഭിക്കുന്ന തുകയില്‍ ഇനിമുതല്‍ കുറവുണ്ടാകാം. പഴയ ആദായനികുതി സ്‌കീമില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവന്‍സിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വര്‍ധി വര്‍ധിക്കും. നിലവില്‍ ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വരെയുള്ള അലവന്‍സിനാണ് നികുതി ഇളവ് ബാധകമായിരുന്നത്. ഈ പരിധി 3,000 രൂപയാക്കി വര്‍ധിപ്പിച്ചു.എന്നാഷ പരമാവധി 2 കുട്ടികള്‍ക്കേ ഇളവ് ലഭിക്കൂ. ഹോസ്റ്റല്‍ അലവന്‍സ് പരിധി 300 രൂപയായിരുന്നത് 9,000 രൂപയായും ഉയരും. ടോള്‍ പ്ലാസകള്‍ പൂര്‍ണമായും സ്മാര്‍ട്ടാവുകയാണ് ഇനി. ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം അനുവദിച്ച് പണം വാങ്ങുന്നത് അവസാനിപ്പിക്കും. മാത്രമല്ല വാര്‍ഷിക ടോള്‍ പാസിന്റെ വില 75 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതുവരെ 3,000 രൂപയായിരുന്ന നിരക്ക് 3,075 രൂപയാകും എന്ന് ചുരുക്കം. ഫാസ്ടാഗ് അടിസ്ഥാനമാക്കിയാണ് ഇതും പ്രവര്‍ത്തിക്കുക. ഈ പാസ് ഉപയോഗിച്ച് 200 യാത്ര നടത്താം. ട്രെയിന്‍ ടിക്കറ്റ് കാന്‍സലേഷനുമായി ബന്ധപ്പെട്ടാണ് മറ്റൊരു സുപ്രധാനമാറ്റം. ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂറോ അതില്‍ കുറവോ ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാല്‍ തുക മുഴുവന്‍ നഷ്ടമാകും. ട്രെയിന്‍ പുറപ്പെടുന്നതിന് 8-24 മണിക്കൂറുകള്‍ക്കകമാണ് ക്യാന്‍സലേഷനെങ്കില്‍ 50% റീഫണ്ടും, 24-72 മണിക്കൂറുകള്‍ക്കകമാണെങ്കില്‍ 75% റീഫണ്ടും ലഭിക്കും. 72 മണിക്കൂറിന് മുമ്പാണ് ക്യാന്‍സല്‍ ചെയ്യുന്നതെങ്കില്‍ മുഴുവന്‍ റീഫണ്ടും ലഭിക്കില്ല, ഇവിടെ മാക്‌സിമം ക്യാന്‍സലേഷന്‍ ചാര്‍ജ്ജുകള്‍ ബാധകമാകും. ഡിജിറ്റല്‍ ഇടപാടുകളിലെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മറ്റൊരു മാറ്റം.എല്ലാ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും ടു-ഫാക്ടര്‍ ഒതന്റിക്കേഷന്‍ നിര്‍ബന്ധമാകും. ഒടിപിക്ക് പുറമേ പിന്‍, സോഫ്റ്റ്വെയര്‍ ടോക്കണ്‍, ഫിംഗര്‍പ്രിന്റ് അടക്കമുള്ള ബയോമെട്രിക്‌സ് തുടങ്ങിയവയും ഇതിന് ഉപയോഗിക്കാം. ഈ മാറ്റങ്ങള്‍ക്ക് പുറമേ ക്രെഡിറ്റ് സ്‌കോര്‍ അപ്ഡേഷന്‍ 7 ദിവസം കൂടുമ്പോള്‍ നടക്കും. എടിഎം (ATM) ഫീസുകളില്‍ വര്‍ദ്ധനവ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗ നിയന്ത്രണം എന്നിവയുമുണ്ടാകും. സീറോ ബാലന്‍സ് അക്കൗണ്ട് അടിസ്ഥാന സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. സൂക്ഷ്മ, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ഈടുരഹിത വായ്പ പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയരും. തപാല്‍ വഴി ഇന്ത്യയ്ക്കുള്ളില്‍ അയയ്ക്കുന്ന സാധനങ്ങള്‍ക്ക് ബാധകമായ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയായിരുന്നത് 5...

Read More