Author: Editorial Team

ഇന്തോനേഷ്യയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; ഒരാൾ കൊല്ലപ്പെട്ടു, സുനാമി തിരമാലകൾ തീരമണഞ്ഞു

കിഴക്കൻ ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടലിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂചലത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയത് കടുത്ത പരിഭ്രാന്തി പരത്തി. ഭൂകമ്പത്തെത്തുടർന്ന് നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 7:48-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫിലിപ്പീൻസ് തീരത്ത് നിന്ന് ഏകദേശം 580 കിലോമീറ്റർ തെക്കും മലേഷ്യയിലെ സബയിൽ നിന്ന് 1,000 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബിറ്റുംഗ് (Bitung), ടെർണേറ്റ് (Ternate) നഗരങ്ങളിൽ 10 മുതൽ 20 സെക്കൻഡ് വരെ നീണ്ടുനിന്ന ശക്തമായ വിറയൽ...

Read More

‘ആശങ്കകൾ പരിഹരിക്കാതെ എഫ്‌സിആർ‌എ ഭേദഗതി ബില്ലുമായി മുന്നോട്ട് പോകില്ല’: രാജീവ് ചന്ദ്രശേഖർ

ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ തുറകളിലുള്ളവർ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാതെ വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകില്ലെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിവിധ വിഭാഗങ്ങൾക്കിടയിലുള്ള ഭയാശങ്കകൾ കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തിൽ ബില്ല് പാസാക്കരുതെന്ന് ബിജെപി കേരള ഘടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി. പലരും എന്നെ വിളിച്ച് സംസാരിച്ചിരുന്നു, അവർക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ ഞാൻ ശ്രമിച്ചു. എന്നിട്ടും പലർക്കും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ സമയത്ത് ബില്ല് പാസാക്കരുതെന്ന് ഞങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. അത്തരം ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ഈ ബില്ല് പാസാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ സംശയങ്ങളും ദൂരീകരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്ത ശേഷം മാത്രമേ സർക്കാർ ഇനി ഈ വിഷയത്തിൽ നടപടികളുമായി മുന്നോട്ട് പോവുകയുള്ളൂ എന്നും അദ്ദേഹം...

Read More

അമേരിക്കൻ ജനതയോട് ശത്രുതയില്ല; യുദ്ധത്തിനിടെ തുറന്ന കത്തുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ

അമേരിക്കൻ ഭരണകൂടവുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, അമേരിക്കൻ ജനതയോട് നേരിട്ട് സംവദിച്ചുകൊണ്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്ത്. സാധാരണക്കാരായ അമേരിക്കക്കാരോട് ഇറാന് യാതൊരുവിധ ശത്രുതയുമില്ലെന്നും തൻ്റെ രാജ്യം ഒരു ഭീഷണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ് ടിവി റിപ്പോർട്ട് ചെയ്ത ഈ അപൂർവ്വമായ തുറന്ന കത്തിൽ, ഭരണകൂടങ്ങളെയും പൗരന്മാരെയും രണ്ട് തട്ടിലായി കാണണമെന്നാണ് പെസഷ്കിയാൻ ആവശ്യപ്പെടുന്നത്. ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ അടുത്ത ഘട്ടം വ്യക്തമാക്കിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പെസഷ്കിയാന്റെ ഈ നീക്കം എന്നത്...

Read More

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴ; ഇടിമിന്നലിനും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. മുഴുവൻ ജില്ലകളിലും അടുത്ത നാല് ദിവസം മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

Read More

ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി

വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സപ്ലൈകോയുടെ ഈ ഓഫർ.സപ്ലൈകോ യില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നല്‍കുക തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനില്‍ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ എത്തുന്നവർക്കാണ് ഈ...

Read More