Author: Editorial Team

ഗോ​ദാ​വ​രി ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ എ​ലൂ​രു ജി​ല്ല​യി​ലെ ഗോ​ദാ​വ​രി ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച് എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഗു​ണ്ടൂ​രി​ലെ ഒ​രു സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ഴ​മി​ല്ലെ​ന്ന് ക​രു​തി ന​ദി​യി​ലി​റ​ങ്ങി​യ ഇ​വ​ർ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. നീ​ന്ത​ൽ അ​റി​യാ​മാ​യി​രു​ന്ന ര​ണ്ട് പേ​ർ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഇ​തു​വ​രെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. കാ​ണാ​താ​യ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ്...

Read More

വടുതലയില്‍ അഞ്ചു പേർ മരിച്ച സംഭവം; കുറിപ്പ് കണ്ടെടുത്തു

കൊച്ചി: വടുതലയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികള്‍. അശ്വതി എസ്. നായര്‍, അമ്മ ശ്രീകുമാരി, അശ്വതിയുടെ 14, 10 വയസുള്ള രണ്ടു ആണ്‍കുട്ടികളും രണ്ടു വയസ് പ്രായമായ പെണ്‍കുട്ടിയുമാണ് മരിച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ രണ്ടു മാസമായി വടുതലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഭര്‍ത്താവിന്‍റെ അടുത്തേക്കു ഞങ്ങളും പോകുന്നുവെന്നു പറഞ്ഞാണ് ആത്മഹത്യ കുറിപ്പ് എന്നാണ് എംഎല്‍എ ടി.ജെ. വിനോദ് പറഞ്ഞത്. അശ്വതിയുടെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്ത്രീകള്‍ ജീവനൊടുക്കിയെന്നാണ് നിഗമനം. ഭര്‍ത്താവിന്‍റെ മരണത്തിനു ശേഷം യുവതിക്കു മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പറയുന്നു. അയല്‍വാസികളാണ് ഇവരെ മരിച്ചനിലയില്‍...

Read More

തിരുവനന്തപുരത്ത് സു​ധീ​ർ ക​ര​മ​ന എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ന​ട​ൻ സു​ധീ​ർ ക​ര​മ​ന എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. സു​ധീ​ർ ക​ര​മ​ന​യെ ​സ്ഥാ​നാ​ർ​ഥി​യാ​യി എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചു. എ​ൽ​ഡി​എ​ഫ് ക്യാം​പി​ൽ തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്ക​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ച സീ​റ്റാ​യി​രു​ന്നു ഇ​ത്. ഈ ​സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തേ​ണ്ട​തും അ​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ യോ​ജി​ച്ച സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ക്കാ​ൻ പോ​ലും ഇ​തു​വ​രെ സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​യി​രു​ന്ന മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന് പു​തി​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തേ​ണ്ടി വ​ന്ന​ത്. കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ പി​ന്നാ​ലെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട ആ​ന്‍റ​ണി രാ​ജു​വി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ...

Read More

തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും ര​ക്ഷ​യി​ല്ല നെ​ല്‍​ക​ര്‍​ഷ​ക​ര്‍ ക​ണ്ണീ​ര്‍​കൊ​യ്ത്തി​ല്‍ ത​ന്നെ

കോ​ട്ട​യം: ചു​വ​രു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വ​ലി​യ എ​ഴു​ത്തു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​യാ​ള​ങ്ങ​ളും. വ​ഴി​യ​ര​ങ്ങ​ളി​ല്‍ ന​മ്മെ ന​യി​ക്കേ​ണ്ട​വ​രു​ടെ ചി​രി​ക്കു​ന്ന മു​ഖ​ങ്ങ​ള്‍, കാ​ത​ടി​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ല്‍ പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ള്‍ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്നു. മീ​ന​ച്ചൂ​ടി​ല്‍ തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ര​വ​വും ആ​വേ​ശ​വു​മാ​ണ് എ​വി​ടെ​യും. പ​ക്ഷേ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ നെ​ല്‍ ക​ര്‍​ഷ​ക​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം എ​ത്തി​യി​ട്ടി​ല്ല. അ​വ​രു​ടെ ച​ങ്കി​ല്‍ തീ​യാ​ണ്. മീ​ന​ച്ചൂ​ടി​നെ വെ​ല്ലു​ന്ന ചൂ​ടും. വാ​യ്പ​യെ​ടു​ത്തും ക​ടം വാ​ങ്ങി​യും കി​ട്ടി​യ പൈ​സ ഉ​പ​യോ​ഗി​ച്ച് വി​ത​ച്ച് ന​ട്ടു​വ​ള​ര്‍​ത്തി​യെ​ടു​ത്ത നെ​ല്‍​ചെ​ടി​ക​ള്‍ കൊ​യ്‌​തെ​ടു​ത്തി​ട്ട് ആ​ഴ്ച​ക​ല്‍ പി​ന്നി​ട്ടു. സം​ഭ​രി​ക്കാ​ന്‍ ഇ​തു​വ​രെ മി​ല്ലു​കാ​ര്‍ എ​ത്തി​യി​ട്ടി​ല്ല. ക​ത്തി​ക്കാ​ളു​ന്ന വേ​ന​ല്‍​ചൂ​ടി​നു ശേ​ഷം ഇ​ടി​യോ​ടു കൂ​ടി വേ​ന​ല്‍ മ​ഴ​യെ​ത്തും. പാ​ട​ത്ത് കൊ​യ്തു കൂ​ട്ടി​യ നെ​ല്ലു മു​ഴു​വ​ന്‍ ന​ന​യും. കു​മ​ര​കം, തി​രു​വാ​ര്‍​പ്പ്, അ​യ്മ​നം, ആ​ര്‍​പ്പൂ​ക്ക​ര, ക​ല്ല​റ, വൈ​ക്കം, കു​റി​ച്ചി, നാ​ട്ട​കം, പാ​യി​പ്പാ​ട് തു​ട​ങ്ങി ജി​ല്ല​യു​ള്‍​പ്പെ​ടു​ന്ന അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ത്ത​വ​ണ ക​ണ്ണീ​ര്‍​കൊ​യ്ത്താ​ണ്. ഈ ​ക​ണ്ണീ​ര്‍​കൊ​യ്ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ജ​ന​വി​ധി തേ​ടു​ന്ന​വ​ര്‍​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ങ്ങ​നെ​യു​ള്ള​വ​ര്‍​ക്കാ​ണ് വോ​ട്ടെ​ന്നും നെ​ല്‍​ക​ര്‍​ഷ​ക​ര്‍ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു. കു​മ​ര​കം മ​ങ്കു​ഴി പാ​ടം ഇ​ട​വ​ട്ടം, മൂ​ലേ​പ്പാ​ടം വ​ല്ല​കേ​രി, പ​ത്തു​പ​ങ്ക്, വ​ട​ക്കേ മൂ​ലേ​പാ​ടം, വെ​ച്ചൂ​ര്‍ പൂ​വ​ത്തി​ങ്ക​രി, പൊ​ന്നു​രു​ക്കും​പാ​റ, വ​ലി​യ​പു​തു​ക്ക​ര ക​ല്ല​റ നീ​ണ്ടൂ​ര്‍ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​ഞ്ച​കൃ​ഷി​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ള്‍. 120 ദി​വ​സം പാ​ട​ത്തു പ​ണി​യെ​ടു​ത്ത് ഉ​ണ്ടാ​ക്കി​യ വി​ള​വാ​ണ്. പ​ല​രും പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്താ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. വേ​റെ തൊ​ഴി​ല്‍ അ​റി​യു​ന്ന​വ​രോ അ​തി​നു പോ​കു​ന്ന​വ​രോ അ​ല്ല ഞ​ങ്ങ​ള്‍. അ​പ്പോ​ള്‍ അ​ധ്വാ​ന​ത്തി​നു കൃ​ത്യ​സ​മ​യ​ത്ത് പ്ര​തി​ഫ​ലം കി​ട്ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മേ​ല്ലേ? നീ​ണ്ടൂ​രി​ലെ ക​ര്‍​ഷ​ക​രി​ലൊ​രാ​ളാ​യ തോ​മ​സു​കു​ട്ടി​യു​ടേ​താ​ണ് ചോ​ദ്യം. കൃ​ഷി​ഭ​വ​നു​ക​ള്‍ ശ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യ​ണം. നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലെ​ന്നു പ​റ​യു​ന്നു. അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​ത് കൃ​ഷി​ഭ​വ​നാ​ണ്. നെ​ല്ല് ക്വി​ന്‍റ​ലി​ന് അ​ഞ്ചു രൂ​പ​യു​ടെ അ​ധി​ക കി​ഴി​വാ​ണ് മി​ല്ലു​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് ന​ല്‍​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് മി​ല്ലു​ട​മ​ക​ള്‍ സം​ഭ​ര​ണ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ​തെ​ന്നും കു​മ​ര​ക​ത്തെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. 2005 ലെ ​നി​യ​മം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ കൃ​ഷി​ഭ​വ​നു​ക​ള്‍ ത​യാ​റാ​ക​ണം. ഇ​ത്ത​വ​ണ വി​ത്തു മോ​ശ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ വി​ള​വും മോ​ശ​മാ​യി​രു​ന്നു. ന​ല്ല വി​ത്തു ക​ണ്ടെ​ത്തി ത​ര​ണം. എ​ങ്കി​ലെ വി​ള​വും ന​ന്നാ​കൂ. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്കൊ​ന്നും കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. അ​വ​യൊ​ക്കെ പാ​ലി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ല്‍ കൃ​ഷി​യും ചെ​യ്ത് വി​ള​വെ​ടു​പ്പും ക​ഴി​ഞ്ഞ് ഇ​ങ്ങ​നെ ആ​ശ​ങ്ക​യോ​ടെ ക​ഴി​യേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ച​ങ്ങ​നാ​ശേ​രി മൂ​ക്കാ​ട്ടു​വാ​ക്ക, താ​മ​ര​ച്ചാ​ല്‍ പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യാ​ല്‍ നെ​ല്ല് ന​ന​ഞ്ഞു പോ​കും. കി​ളി​ര്‍​ക്കാ​നും തു​ട​ങ്ങും. ക​ര്‍​ഷ​ക​രു​ടെ അ​ധ്വാ​ന​വും വെ​റു​തെ​യാ​കും. കി​ട​ങ്ങൂ​ര് ഒ​രു നെ​ല്ല് സം​ഭ​ര​ണ കേ​ന്ദ്രം വ​രു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. അ​ത് എ​ത്ര​യും വേ​ഗം വ​ന്നാ​ല്‍ അ​ത്ര​യും ന​ല്ല​തെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. നെ​ല്ലു സം​ഭ​ര​ണം വൈ​കു​ന്ന​തി​നെ​തി​രെ ഇ​ന്നു പാ​ഡി ഓ​ഫീ​സി​നു മു​മ്പി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്നും ക​ര്‍​ഷ​ക​ര്‍...

Read More

ഡോ.​വ​ന്ദ​ന ദാ​സ് വ​ധ​ക്കേ​സ്; അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡോ. ​വ​ന്ദ​ന ദാ​സ് വ​ധ​ക്കേ​സി​ൽ പ്ര​തി സ​ന്ദീ​പി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ. ശി​ക്ഷാ​വി​ധി കേ​ള്‍​ക്കാ​നെ​ത്തി​യ വ​ന്ദ​ന ദാ​സി​ന്‍റെ അ​മ്മ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വേ​ണ​മെ​ന്ന് പ്ര​തി​ക​രി​ച്ചു. നി​യ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് വ​ന്ദ​ന ദാ​സി​ന്‍റെ അ​ച്ഛ​ൻ മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​ക​ത്തി​ൽ 30 വ​ർ​ഷം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച ശേ​ഷം ജീ​വ​പ​ര്യ​ന്തം എ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​വ​മാ​യ കേ​സ​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. വ​ന്ദ​ന​യു​മാ​യി സ​ന്ദീ​പി​ന് മു​ൻ​കാ​ല വൈ​രാ​ഗ്യ​മി​ല്ല, ആ​യു​ധ​വു​മാ​യി എ​ത്തി ക​രു​തി​കൂ​ട്ട ആ​ക്ര​മി​ച്ച​ത​ല്ല. പ്ര​തി​യു​ടെ ത​ക​ർ​ന്ന മാ​ന​സി​ക നി​ല​യി​ൽ സം​ഭ​വി​ച്ച​താ​ണ്. ജ​യി​ലു​ള്ളി​ൽ വ​ച്ച് പ്ര​തി സൈ​കാ​ട്രി പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച​ത് മെ​ഡി​ക്ക​ൽ ബോ‍​ർ​ഡി​ന് മു​ന്നി​ൽ മാ​ന​സി​കാ​രോ​ഗ​മു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ന​ല്ല. ത​നി​ക്ക് സം​ഭ​വി​ക്കു​ന്ന​തെ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഒ​രു അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ സ​ന്ദീ​പ് പു​സ്ക​ങ്ങ​ള്‍ വാ​യി​ച്ചു​വെ​ന്നു​മാ​ത്ര​മാ​ണ് പ്ര​തി​ഭാ​ഗം വാ​ദി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ സം​ഭ​വി​ച്ച​തെ​ന്ത​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും പ്രാ​യാ​ച്ഛി​ത്തം ചെ​യ്യാ​ൻ അ​വ​സ​രം ത​ര​ണ​മെ​ന്നും സ​ന്ദീ​പ് കോ​ട​തി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ന്ദീ​പി​ന്‍റെ അ​മ്മ​യും വാ​ദം...

Read More