ധാക്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാർച്ച്; ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ആവശ്യം
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യവുമായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ‘ജൂലൈ ഐക്യ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഹസീനയെയും മറ്റ് നേതാക്കളെയും വിട്ടുനൽകണമെന്നും ഇന്ത്യ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. റാംപുര പാലത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലയ്ക്ക് സമീപം പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇന്ത്യ ബംഗ്ലാദേശിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ...
Read More



