Author: Editorial Team

വിവാഹത്തില്‍നിന്നു പിൻമാറിയതിന്റെ വൈരാഗ്യത്തില്‍ യുവാവ് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തി വച്ചു

ഇതിനു പിന്നാലെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറാണ് യുവതിയുടെ കൈയില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ചത്. സംഭവത്തില്‍ മനോഹറിനെ പോലീസ് അറസ്റ്റു ചെയ്തു. മാർച്ച്‌ 11നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹാലോചനയില്‍ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹർ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി എച്ച്‌ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു. രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നതായി പോലീസ് പറഞ്ഞു. മനോഹറിന്റെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരാണ്. ഇതിനാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ഇയാള്‍ക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തില്‍ നിന്നു പിന്മാറി. ഇതിന്റെ പകയിലാണ് പ്രതി അക്രമം...

Read More

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ വിജയ സാധ്യതയെന്ന പ്രതീക്ഷയുമായി ബിജെപി

തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രാഥമിക വിലയിരുത്തലിലാണ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തല്‍. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. പാലക്കാട്, നേമം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ വിജയപ്രതീക്ഷയിലായിരുന്നു ബിജെപി. ഇതിനൊപ്പം കാസർകോട് കൂടി ലഭിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഷാനവാസ് പാദൂർ മത്സരരംഗത്തിറങ്ങിയത് തങ്ങള്‍ക്ക് നേട്ടമായിട്ടുണ്ടെന്നാണ് എൻഡിഎ പറയുന്നത്. ഷാനവാസ് പാദൂർ മത്സരിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ഇത് എംഎല്‍ അശ്വിനിയുടെ വിജയത്തിന് സഹായകമാകും. കാസർകോട് നിയമസഭ മണ്ഡലത്തില്‍ 78.81 ശതമാനമായിരുന്നു പോളിങ്. നിലവില്‍ യുഡിഎഫിലെ മുസ്ലിം ലീഗിൻ്റെ കൈയിലാണ് മണ്ഡലം. ഷാനവാസ് മത്സരിച്ചതോടെ വോട്ടുകള്‍ വിഭജിച്ചെന്നും ഇത് എൻഡിഎയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നുമാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തുന്ന ബിജെപി മറ്റ് മൂന്നിടത്ത് കൂടി വിജയ സാധ്യത കൂടുതലാണെന്നും പറയുന്നുണ്ട്. കഴക്കൂട്ടം, ചാത്തന്നൂർ, തൃശൂർ എന്നിവിടങ്ങളിലാണ് പ്രതീക്ഷ. കാട്ടാക്കട, വട്ടിയൂർക്കാവ്, തിരുവല്ല എന്നിവിടങ്ങളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നും ബിജെപി വിലയിരുത്തുന്നു.അവസാന നിമിഷം ഉയർന്നുവന്ന വോട്ടിന് പണം നല്‍കിയെന്നും, കിറ്റ് നല്‍കിയെന്നുമുള്ള വിവാദങ്ങള്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നേമം തിരിച്ചുപിടിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെയാണ് പാർട്ടി ഇറക്കിയെങ്കിലും മണ്ഡലത്തില്‍ ജയം ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവിടങ്ങളിലും മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെങ്കില്‍ ബിജെപിയ്ക്ക്...

Read More

ബെംഗളൂരുവിനെതിരെ തകർപ്പൻ തിരിച്ചുവരവ്; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം നിറഞ്ഞ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സീസണിലെ ആദ്യ വിജയം കുറിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്. കളിയുടെ 27-ാം മിനിറ്റിൽ ഫല്ലോയുടെ സെൽഫ് ഗോളിലൂടെ ആതിഥേയരായ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 33-ാം മിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണ്ണായകമായി. മൈതാനത്തെ തർക്കത്തിനിടെ കൈവീശിയതിനാണ് സാഞ്ചസിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്. പത്തുപേരുമായി ചുരുങ്ങിയ ബെംഗളൂരുവിനെതിരെ ആദ്യ പകുതിയുടെ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് കളിയിൽ പിടിമുറുക്കി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണാത്മകമായ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. 60-ാം മിനിറ്റിൽ എബിദാസ് യേശുദാസിന്റെ പാസിൽ നിന്നും വിക്ടർ ബെർട്ടോമിയു സമനില ഗോൾ നേടി. പുതിയ ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീം നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. സമനിലയായതോടെ ആത്മവിശ്വാസം വർദ്ധിച്ച ബ്ലാസ്റ്റേഴ്‌സ് വിജയഗോളിനായി നിരന്തരം സമ്മർദ്ദം ചെലുത്തി. 78-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ച ഫ്രാൻസിസ്കോ അബാലോ (ഫ്രാഞ്ചു) ടീമിന്റെ വിജയഗോൾ കണ്ടെത്തി. പ്രതിരോധ താരങ്ങളെ വെട്ടിച്ച് കയറി പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ച ഷോട്ട് ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബെംഗളൂരു ശ്രമിച്ചെങ്കിലും ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ തകർപ്പൻ സേവുകൾ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു. പുതുതായി ടീമിലെത്തിയ താരങ്ങളുടെയും അരങ്ങേറ്റക്കാരുടെയും സാന്നിധ്യം ടീമിന് വലിയ ഊർജ്ജമാണ് നൽകിയത്. ചരിത്രപരമായി വലിയ വെല്ലുവിളികൾ നേരിട്ടിട്ടുള്ള ബെംഗളൂരുവിലെ മൈതാനത്ത് നേടിയ ഈ വിജയം ബ്ലാസ്റ്റേഴ്‌സിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. വരും മത്സരങ്ങളിൽ ഈ മികവ് തുടരാമെന്ന പ്രതീക്ഷയിലാണ് ടീം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം...

Read More

‘അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു, സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം, വീട്ടുകാരെ കളിയാക്കി സംസാരിച്ചു’; നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻ രാജ് കൂട്ടുകാരോട് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചുവെന്നും സ്റ്റാഫ്‌ റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിൻ രാജ് കൂട്ടുകാരോട് പറയുന്നുണ്ട്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാൻ എന്നും പറഞ്ഞു. സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിൻ രാജ്...

Read More

കുംഭമേള താരത്തിന്റെ വിവാഹം: മാതാപിതാക്കളുടെ മൊഴിയെടുത്തു, വ്യാജരേഖ ചമച്ചതിൽ തെളിവുകൾ ശേഖരിച്ചു, അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്

കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ്...

Read More