Author: Editorial Team

വേ​ങ്ങ​ര​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് ക​ട​ലൂ​ര്‍ ജി​ല്ല​യി​ലെ ചി​ദം​ബ​രം സ്വ​ദേ​ശി ശ​ങ്ക​ര്‍ അ​ഞ്ചാ​ൻ (52) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​ങ്ക​ര്‍ അ​ഞ്ചാ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. എ​സ്എ​സ് റോ​ഡി​ലെ കോ​യ​പ്പാ​പ്പ ജാ​റ​ത്തി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ശ​ങ്ക​ര്‍ അ​ഞ്ചാ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ബാ​ല​മു​രു​ക​ന്‍ വേ​ങ്ങ​ര​യി​ൽ ത​ന്നെ​യാ​ണ് താ​മ​സം. ബാ​ല​മു​രു​ക​ന്‍ ശ​ങ്ക​ര്‍ അ​ഞ്ചാ​നെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​ങ്ക​ര്‍ അ​ഞ്ചാ​നെ മു​റി​യി​ലെ ജ​ന​ല്‍​ക്ക​മ്പി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​ല​ത്തി​രി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. 20 വ​ർ​ഷ​മാ​യി ‌ശ​ങ്ക​ര്‍ അ​ഞ്ചാ​ൻ വേ​ങ്ങ​ര​യി​ലു​ണ്ട്. യ​ന്ത്ര​മു​പ​യോ​ഗി​ച്ച് പു​ല്ലു​വെ​ട്ടു​ന്ന തൊ​ഴി​ലാ​ളി​യാ​ണ്. ഫോ​റ​ന്‍​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്...

Read More

‘ഗേറ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടുമെന്ന് പറഞ്ഞു, അങ്ങേയറ്റംവരെ ഞാൻ ക്ഷമിച്ചു’: നിധിൻരാജിന്‍റെ ഓഡിയോ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: കെട്ടിടത്തിൽനിന്ന് വീണു മരിച്ച കണ്ണൂർ ഡെന്‍റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിധിൻരാജിന്‍റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ അധിക്ഷേപമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതിന് പിന്നാലെ, നിധിന്‍റേതെന്ന് കരുതുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. ‘ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയല്ലോ, അതിനുശേഷം എന്‍റെ അടുത്ത് യു ആർ ഇഡിയറ്റ് എന്ന് പറഞ്ഞു, അപ്പോൾ ഞാൻ സെയിം ടു യൂ എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ മറ്റേ കൂട്ടത്തോട് ആക്രമിക്കുന്ന സ്ഥലം ഉണ്ടല്ലോ നമ്മുടെ സ്റ്റാഫ് റൂം, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്തെല്ലമാണ് അവിടെനിന്ന് എന്നോട് പറഞ്ഞതെന്ന് അറിയാമോ.. നീ ഗെയ്റ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞു. എന്നാൽ സാറെ, അതൊന്ന് കാണണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ സംഗീത മാം അടക്കമുള്ളവരെ എന്നെ തന്നെ നോക്കിനിൽക്കുകയാണ്. അജീഷ മാം പറഞ്ഞു, നിതിൻ കൂൾ എന്ന്, ഇന്നലെത്തോടെ അയാളുടെ വിലയെല്ലാം പോയിട്ടുണ്ട്. എന്നെ കുറേ പേർ വിളിച്ച് അഭിനന്ദിച്ചു. കുറേ പേരെ പച്ചയ്ക്ക് അപമാനിച്ചിട്ടുണ്ട്. സത്യത്തിൽ ഞാൻ പേരെടുക്കാൻ പോയതല്ല. ശരിക്കും നിങ്ങൾ തന്നെ കണ്ടില്ലേ, ഞാൻ അയാളുടെ ക്ലാസ് ശ്രദ്ധിച്ച് അയാൾ പറയുന്ന കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുയായിരുന്നു. എന്നെ വെറുതെ എണീപ്പിച്ച് നിർത്തിയിട്ട് അമ്മയേയും കളിയാക്കി അമ്മയുടെ സർജറിയെയും കളിയാക്കി. അതിനുശേഷം പറയുകയാണ്, എന്‍റെ മൂന്ന് മാർക്ക് കുറച്ചെന്ന്, പേരന്‍റ്സിന് പോയി സർപ്രൈസ് കൊടുക്കാനും പറഞ്ഞു. അതുപോലെ ഇൻസൾട്ട്, ഒരുപരിധി വരെ ഞാൻ ക്ഷമിച്ചു, അങ്ങയേറ്റം ക്ഷമിച്ചു’ – ഓഡിയോ സന്ദേശത്തിൽ പറയുന്നു. നി​ധി​ൻ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെത്തിയിരുന്നു. നി​ധി​ൻ ജീവനൊടുക്കില്ലെ​ന്നും കാ​മ്പ​സി​ൽ നി​ന്ന് ക്രൂ​ര​മാ​യ പീ​ഡ​നം നേ​രി​ട്ടി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു​ണ്ട്. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. ഡെ​ന്‍റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി​യും അ​ധ്യാ​പ​ക​രും നി​ധി​നെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. നി​ധി​നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി. ജാ​തി പ​റ​ഞ്ഞും സാ​മ്പ​ത്തി​കം പ​റ​ഞ്ഞും അ​ധി​ക്ഷേ​പി​ച്ചു. എ​ച്ച്ഒ​ഡി​ക്ക് എ​തി​രെ നി​ധി​ൻ പ​രാ​തി ന​ൽ​കി​യ​തി​ൽ വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സീ​നി​യ​ർ വി​ദ്യാ​ർ​ഥിക​ൾ നി​ധി​നെ റാ​ഗ് ചെ​യ്തി​രു​ന്ന​താ​യും കു​ടും​ബം പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​ധി​ൻ മെ​റി​റ്റ് സീ​റ്റി​ൽ ആ​ണ് ഈ ​വ​ർ​ഷം അ​ഡ്മി​ഷ​ൻ എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ചാ​ല​ക്ക​ട​വ് സ്വ​ദേ​ശി വൈ.​എ​ൽ. രാ​ജ​ൻ-​സി.​ആ​ർ. ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ നി​ല​യി​ലാ​ണ് നി​ധി​നെ ക​ണ്ടെ​ത്തി​യ​ത്. നി​ധി​ൻ​രാ​ജ് ലി​ഫ്റ്റി​ൽ ക​യ​റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യി​ലെ വി​വ​ര​ങ്ങ​ൾ...

Read More

സ​ഹാ​യ​ത്തി​നെ​ത്തി ലൈം​ഗി​ക അ​തി​ക്ര​മം; കാ​യം​കു​ള​ത്ത് വ്യ​വ​സാ​യ പ്ര​മു​ഖ​നെ​തി​രെ കേ​സ്

കാ​യം​കു​ളം: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വ​തി​യെ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ടെ​പ്പോ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​യം​കു​ള​ത്തെ പ്ര​മു​ഖ വ്യാ​പാ​രി നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​വാ​ദി​നെ​തി​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി കാ​യം​കു​ള​ത്ത് വെ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യി എ​ത്തി​യ സി​നി​ൽ സ​വാ​ദ്, യാ​ത്രാ​മ​ധ്യേ വാ​ഹ​ന​ത്തി​നു​ള്ളി​ൽ വെ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശേ​ഷം യു​വ​തി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ഡോ​ക്ട​റോ​ട് വെ​ളി​പ്പെ​ടു​ത്തി.ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സി​നി​ൽ സ​വാ​ദ് ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ്...

Read More

തലമുറകളുടെ പ്രിയഗായികയ്ക്ക് വിട, ആശാ ഭോസ്‌ലെ അന്തരിച്ചു

മും​ബൈ: തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ (92) വിടപറഞ്ഞു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്‌ലെ ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്. എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിലൂടെ, ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ശ ഭോ​സ്‌​ലെ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2000ൽ ​ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും 2008ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം...

Read More

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​ഐ​സി​സി; നി​ല​പാ​ട് തി​രു​ത്തി മു​ഹ​മ്മ​ദ് ഷി​യാ​സ്

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​യി​രി​ക്ക​ണ​മെ​ന്ന ത​ന്‍റെ മു​ൻ പ്ര​സ്താ​വ​ന തി​രു​ത്തി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റും കൊ​ച്ചി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം എ​ഐ​സി​സി​ക്കാ​ണെ​ന്നും മ​റ്റ് പ്ര​സ്താ​വ​ന​ക​ൾ​ക്ക് ഇ​പ്പോ​ൾ പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ളാ​ക​ണ​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​യാ​ണ് കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മെ​ന്നും ഷി​യാ​സ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു. മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഷി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സും രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് എ​ഐ​സി​സി​യാ​ണെ​ന്നും പ്രാ​ദേ​ശി​ക ത​ല​ത്തി​ല​ല്ല ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ല്ലാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് യോ​ഗ്യ​രാ​ണെ​ന്നും ദീ​പ്തി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 14 സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് ഉ​ജ്ജ്വ​ല വി​ജ​യം കൈ​വ​രി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് ഷി​യാ​സ്...

Read More