ഫ്രണ്ട്സ് ഓഫ് ഫോമയുടെ പന്ത്രണ്ടിന പരിപാടികൾ പ്രഖ്യാപിച്ചു
ന്യൂയോർക്ക്: ഫോമയ്ക്ക് ആസ്ഥാന മന്ദിരം, ന്യൂയോർക്ക് കൺവെൻഷൻ എന്നീ രണ്ട് മുഖ്യ ലക്ഷ്യങ്ങളും ഓർഗൻ ഡോണർ രജിസ്ട്രി, ലീഗൽ സെൽ, സ്കൂൾ സ്കോളർഷിപ്പ്, ടെക്നോളജി ഹബ്. ഹെല്പിങ് ഹാൻഡ്‌സ് ക്രൗഡ് ഫണ്ടിംഗ് മോഡലിലൂടെ ഒരു മില്യൺ ഡോളർ സമാഹരണം തുടങ്ങിയ 12 പോയിന്‍റ് പ്ലാനും പ്രഖ്യാപിച്ചു. അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾക്ക് മുൻഗണന. 1 .ഫോമയ്‌ക്ക് ഒരു സ്ഥിരം ആസ്ഥാനം ഫോമക്ക് ഒരു ആസ്ഥാനം നിർമിക്കുന്നതിനായി രണ്ടര ലക്ഷം ഡോളർ നൽകാമെന്ന് ഡോക്ടർ ജേക്കബ് തോമസ് വാഗ്ദാനം ചെയ്തതായിരുന്നു ഏറ്റവും പ്രധാനം. പ്രവാസിമലയാളികളുടെ ഏറ്റവും വലിയ സംഘടനക്ക് സ്വന്തമായി ഒരു ആസ്ഥാനമില്ല എന്നത് പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ കുറവ് പരിഹരിക്കാൻ ഡോക്ടർ ജേക്കബ് തോമസിനെയും മുന്നണി സ്ഥാനാർഥികളെയും വിജയിപ്പിച്ചാൽ സാധ്യമാകും എന്നത് അമേരിക്കൻ മലയാളികളിൽ ആവേശവും ആഹ്ളാദവും ഉയർത്തി. 2 . ഫോമാ കൺവെൻഷൻ 2024 @ ന്യൂയോർക്ക് അമേരിക്കയിലെ തന്ത്ര പ്രധാന നഗരമായ, ലോകതലസ്ഥാനമായ ന്യൂയോർക്കിൽ ഫോമയുടെ അടുത്ത കൺവെൻഷൻ എന്ന വാഗ്ദാനം ഫോമാ പ്രവർത്തകരെ ശരിക്കും ആവേശഭരിതമാക്കും എന്നുറപ്പ്. പന്ത്രണ്ടിന പരിപാടികൾ. 1. 100 യുഎസ് മലയാളി ഹൈസ്കൂൾ ഗ്രാജുവേറ്റ്സിന് സ്കോളർഷിപ്പ് അമേരിക്കയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള അർഹരും മിടുക്കരുമായ പ്രവാസി മലയാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിലൂടെ അവരെ സംഘടനയിലേക്ക് അടുപ്പിക്കുകയും, വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉറപ്പ് വരുത്തുകയും ചെയ്യും. 2 .ഓർഗൻ ഡോണർ രജിസ്ട്രി. ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ശ്രദ്ധേയവുമായ വാഗ്ദാനം ഓർഗൻ ഡോണർ രജിസ്ട്രി തയ്യാറാക്കും എന്നതാണ്. കഴിഞ്ഞ ഒന്നര വർഷക്കാലത്തിനിടയിൽ അമേരിക്കയിലുടനീളം സഞ്ചരിക്കുകയും, മലയാളികളെ കാണുന്നതിനും കേൾക്കുന്നതിനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പലരും പങ്കു വെച്ച വികാരമാണ് ഓർഗൻ ഡോണർ രജിസ്ട്രി എന്നത്. അസുഖ ബാധിതരായ മലയാളികൾക്ക് പലപ്പോഴും സ്വീകാര്യമാകുന്ന ഓർഗൻ കിട്ടാറില്ല എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുമൂലം മലയാളി കുടുംബങ്ങൾ നേരിടുന്ന വിഷമങ്ങളും, സങ്കടങ്ങളും പരിഹരിക്കുന്നതിനും സ്വീകാര്യമായ ഓർഗൻ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങളും സഹായങ്ങളും ലഭ്യമാക്കുക എന്നത് ഒരു വലിയ പുണ്യകർമമായി കാണുന്നു. ജീവിച്ചിരിക്കുമ്പോഴോ, മരണശേഷമോ ഓർഗൻ സംഭാവന ചെയ്യാൻ തയ്യാറുള്ള മലയാളികളുടെ രജിസ്ട്രി തയ്യാറാക്കുകയും, ഫോമയുടെ ഔദ്യോഗിക പരിപാടിയായി തുടർച്ചായി രജിസ്ട്രി പുതുക്കുന്നതിനും അമേരിക്കയിലുടനീളമുള്ള മലയാളികളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും സമിതികളും, ബ്രാൻഡ് അംബാസഡർമാരെ നിയമിക്കുകയും ചെയ്യുക എന്ന മഹത്തായ ഒരു കർമ്മത്തിനാണ് ലക്‌ഷ്യം വെക്കുന്നത്. ഓർഗൻ ആവശ്യമായി വരുന്നവർക്കും ജീവിച്ചിരിക്കുമ്പോഴോ, മരണശേഷമോ ഓർഗൻ സംഭാവന നല്കാൻ തയ്യാറുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു മികച്ച ഡാറ്റാ മാനേജ്‌മെന്റ് ലഭ്യമാക്കുന്നതിന് ശ്രമിക്കും. 3. എംപവർ വുമൺ – 2 വനിതകൾ എല്ലാ ഫോമാ സബ് കമ്മിറ്റിയിലും കുടുംബങ്ങളെ ഫോമായിലേക്ക് കൂടുതലായി അടുപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ഫോമാ സബ് കമ്മിറ്റിയിലും മിനിമം വനിതകൾ വേണം എന്ന നിർദേശത്തിലൂടെ തുടക്കം ഇടുന്നു. പുതുതായി അമേരിക്കൻ വൻകരയിലേക്ക് വരുന്നവർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് മാർഗ നിർദേശം നൽകുന്നതിനുള്ള ടീം രൂപീകരിക്കും. 4. ക്രൗഡ് ഫണ്ടിംഗ് മോഡലിലൂടെ ഫോമാ ഹെല്പിങ് ഹാൻഡ്‌സിന് ഒരു മില്യൺ ഡോളർ. ഇന്ന് ഫോമാ ഹെല്പിങ് ഹാൻഡ്‌സിന് 500-ഓളം മെമ്പർമാരുണ്ട്. ആദ്യ ലക്ഷ്യം മെമ്പർഷിപ്പ് 750-ലെത്തിക്കുക. ഒരു മെമ്പർഷിപ്പിന് ഒരു വർഷം $100 മാത്രം. അടുത്ത ഘട്ടം മെമ്പർഷിപ്പ് 1500-ലെത്തിക്കുക. ഓരോ ആഴ്‌ചയും വെറും $ 2 മാത്രം എടുത്ത് അങ്ങനെ കിട്ടുന്ന $3000 ഓരോ ആഴ്ചയും അർഹരിലേക്ക്, പ്രത്യേകിച്ച് അമേരിക്കൻ മലയാളികളുടെ കേസുകൾ പരിഹരിക്കാൻ എത്തിക്കുക. ഒരു മില്യൺ ഡോളർ സഹായധനം. 5. യുവജന കൺവെൻഷൻ; സാങ്കേതികവബോധന,കലാ കായിക പരിപാടികൾ. യുവജങ്ങൾക്കായി വിപുലമായ പദ്ധതികൾ ഉൾപ്പെടുത്തി യുവജന കൺവെൻഷൻ സംഘടിപ്പിക്കും. ടെഡ് ടോക്കിന് സമാനമായ വിവര വിജ്ഞാന ചർച്ചകളും, ഡിബേറ്റുകളും, ജോബ് ഫെയറും, കലാ മേളയും നടത്തും. ക്രിക്കറ്റ്, സോക്കർ, വോളീബോൾ, ബാസ്കറ്റ്ബോൾ, ഗോൾഫ് എന്നീ 5 ഇനങ്ങളിൽ ഫോമ ചാംപ്യൻഷിപ് സംഘടിപ്പിക്കും. യുവാക്കളുടെ വിപുലമായ ഒരു നെറ്റ്‌വർക്ക് രൂപികരിക്കും. 6. സമ്മർ റ്റു കേരള & ഇന്റേൺഷിപ്പ് ഇൻ ഇന്ത്യ. അമേരിക്കിയിൽ ജീവിച്ചു വളർന്ന യുവജനതക്ക് കേരള സംസ്കാരം കാണാനും അനുഭവിക്കാനുമുള്ള സമ്മർ ടു കേരള എന്ന പരിപാടി...
Read More



