യുക്മ കേരളാപൂരം 2022: ഹീറ്റ്‌സില്‍ മൂന്ന് ജലരാജാക്കന്മാര്‍ വീതം മാറ്റുരയ്ക്കും
ലണ്ടൻ: യൂറോപ്പ് മലയാളികളുടെ ജലമാമാങ്കം ഓഗസ്റ്റ് 27ന് യോര്‍ക്ക്ഷെയറില്‍ അരങ്ങേറുമ്പോള്‍ ജലചക്രവര്‍ത്തിയാകുവാനുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്‍റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളംകളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2022നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 ടീമുകളാണ്. മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 27 ടീമുകളില്‍ മൂന്ന് ടീമുകള്‍ വീതം ഒന്‍പത് ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (18 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. മൂന്നാം സ്ഥാനത്ത് എത്തുന്ന 9 ടീമുകള്‍ക്ക് 19 മുതല്‍ 27 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിന് മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ഹീറ്റ്സില്‍ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു. ഹീറ്റ്സ് 1 കാരിച്ചാല്‍ (സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി)ചമ്പക്കുളം (വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ്)കുമരങ്കരി (എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി) വള്ളംകളി പ്രേമികളുടെ മനസ്സില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ചരിത്രപ്രസിദ്ധ വള്ളമായ കാരിച്ചാല്‍ ചുണ്ടനില്‍ മത്സരിക്കാനിറങ്ങുന്നത് കഴിഞ്ഞ രണ്ട് തവണയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി ഫൈനലില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഫൈനലില്‍ കാണികളെ ത്രസിപ്പിച്ച സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്‍ട്രിയാണ്. ഇത്തവണ കിരീടത്തില്‍ മുത്തമിടുവാനുള്ള കഠിന പരിശീലനത്തില്‍ യുവനിരയെ പരമാവധി ഉള്‍പ്പെടുത്തിയിട്ടുള്ള ടീമിനെ നയിക്കുന്നത് ജിനോ ജോണ്‍ ആണ്. കാരിച്ചാല്‍ ടീമിന്‍റെ സ്പോണ്‍സേഴ്സ് കേരളാ പൂരം 2022ന്റെ റ്റൈറ്റില്‍ സ്പോണ്‍സേഴ്സ് കൂടിയായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ്. കന്നിയങ്കത്തിനിറങ്ങുന്ന വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ് യുവതാരനിരയാല്‍ സമ്പന്നമാണ്. മത്സരവള്ളംകളിയിലെ ടീമുകളുടെ ശരാശരി പ്രായമെടുത്താല്‍ ബേബി ടീം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വാം ബോട്ട് ക്ലബ് ഏറെ പ്രശസ്തമായ ചമ്പക്കുളം എന്ന വള്ളത്തിലാണ് ജയപ്രതീക്ഷയോടെ എത്തുന്നത്. ജെയ്സ് ജോസഫിന്റെ നേതൃത്വത്തിലെത്തുന്ന ടീമിന്റെ സ്പോണ്‍സേഴ്സ് ലണ്ടനില്‍ നിന്നുള്ള കെയര്‍ ഫോര്‍ സ്പെഷ്യല്‍ നീഡ്സ് എന്ന ഹെല്‍ത്ത് കെയര്‍ സ്ഥാപനമാണ്. ഒന്നാം ഹീറ്റ്സ് മത്സരത്തില്‍ മറ്റ് രണ്ട് ടീമുകള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി കൊണ്ട് പങ്കെടുക്കുന്ന കുമരംകേരി ചുണ്ടന്‍ ഇത്തവണ തുഴയുന്നത് എസ്.എം.എ ബോട്ട് ക്ലബ് സാലിസ്ബറി ആണ്. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം യുക്മ വള്ളംകളിയിലേക്കു മടങ്ങി എത്തുന്ന എസ്.എം.എ ബോട്ട് ക്ലബ്ബിന്‍റെ നായകന്‍ ഷാല്‍മോന്‍ പങ്കേത് ആണ്. ചിട്ടയായ പരിശീലനത്തോടെ എത്തുന്ന കുമരംകേരി വള്ളത്തെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തന്നെയാണ്. ഹീറ്റ്സ് 2 പായിപ്പാട് (സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്)ചെറുതന (ആറാട്ട് ബോട്ട് ക്ലബ്, കവന്‍ട്രി)അമ്പലപ്പുഴ (അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍) നെഹ്റു ട്രോഫി വള്ളംകളിയില്‍ വെപ്പ് എ ഗ്രേഡില്‍ ജേതാക്കളായ അമ്പലക്കടവന്‍ വള്ളത്തിന്റെ ക്യാപ്റ്റനായിരുന്ന ജോഷി സിറിയക് കിഴക്കേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ശക്തമായ ടീമാണ് സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ പായിപ്പാട് വള്ളം. കടുത്ത പരിശീലനം നടത്തിയതുകൊണ്ട് തന്നെ മികച്ച വിജയപ്രതീക്ഷയിലാണ് ജോഷിയും ടീമും. യു.കെ മലയാളികള്‍ക്കിടയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഹോളിസ്റ്റിക്ക് ഗാര്‍മെന്റ്സ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ് കന്നിയങ്കത്തിനിറങ്ങുന്ന കവന്‍ട്രി ആറാട്ട് ബോട്ട് ക്ലബ് മത്സരിക്കാനെത്തുന്നത് ചെറുതന വള്ളത്തിലാണ്. ബ്ലസന്റ് ജോര്‍ജിന്റെ നേതൃത്വത്തിലെത്തുന്ന ആറാട്ട് ബോട്ട് ക്ലബിനായി തുഴയാനെത്തുന്ന കവന്‍ട്രിയിലേയും റഗ്ബിയിലേയും യുവഎഞ്ചിനീയര്‍മാരാണ് ടീമിന്റെ കരുത്ത്. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തന്നെയാണ് ആറാട്ട് ക്ലബിനെയും സ്പോണ്‍സര്‍ ചെയ്യുന്നത്. അമ്പലപ്പുഴ വള്ളത്തില്‍ തുഴയാനെത്തുന്ന അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍ മത്സര വള്ളംകളിയിലേയ്ക്ക് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നത് ഏറെ പ്രതീക്ഷകളോടെയാണ്. പുന്നമടയിലെ നെഹ്റു ട്രോഫിവാര്‍ഡില്‍ നിന്നുള്ള രാഹുല്‍ രാജു ക്യാപ്റ്റനായ ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്നത് ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ആണ്. ഹീറ്റ്സ് 3 കിടങ്ങറ (എന്‍.എം.സി.എ, നോട്ടിങ്ഹാം)കാവാലം (ബി.എം.എ ബോട്ട് ക്ലബ്, ബോള്‍ട്ടണ്‍)പുന്നമട (ലണ്ടന്‍ ചുണ്ടന്‍...
Read More



