Author: Editorial Team

പ്രവാസികളുടെ എംബാം ഫീസ് കേന്ദ്രസർക്കാർ വഹിക്കുക: കേളി ന്യൂ സനയ്യ ഏരിയ സമ്മേളനം

റിയാദ് : വിദേശങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായി എംബാം ചെയ്യുന്നതിന്നുള്ള തുക കേന്ദ്ര സർക്കാർ വഹിക്കണമെന്ന് കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എമിഗ്രിഷൻ ഇനത്തിലും എമ്പസ്സി സർവീസ് ചാർജ് ഇനത്തിലും കേന്ദ്ര സർക്കാർ പ്രവാസികളിൽ നിന്നും ഈടാക്കിയ ഭീമമായ തുക ഫണ്ടായി കെട്ടികിടക്കുമ്പോഴും, രാജ്യത്തിന്‍റെ സമ്പദ്ഘടനക്ക് കരുത്തേക്കുന്ന ഒരു വിഭാഗം എന്ന നിലയിൽ, പ്രവാസികൾക്കുണ്ടാകുന്ന ആകസ്മിക മരണത്തിൽ കൈത്താങ്ങാവാൻ കേന്ദ്ര സർക്കാർ തയ്യാറാവണം, ഇന്ത്യയേക്കാളും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന പല രാജ്യങ്ങളും ഇത്തരം ചെലവുകൾ വഹിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങൾ പലപ്പോഴും താമസ രേഖകളിൽ വ്യക്തത വരുത്താനാകാതെ മരണത്തിനു കീഴടങ്ങി പോകേണ്ടി വരുന്ന ചുരുക്കം ചില പ്രവാസികളുടെ കാര്യത്തിൽ പോലും പലപ്പോഴും പൊതു പിരിവുകൾ എടുക്കേണ്ട അവസ്‌ഥ സംജാതമാവുന്നുണ്ട്. ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ന്യൂ സനയ്യയയുടെ എട്ടാമത് ഏരിയ സമ്മേളനം, ഏരിയ അംഗമായിരുന്ന പി.സി.സുരേഷ് കുമാറിന്റെ നാമധേയത്തിലുള്ള നഗരിയിൽ നടന്നു. ഏരിയ കമ്മറ്റി അംഗം തോമസ് ജോയ് ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് അബ്ദുൾ നാസർ താൽക്കാലിക അധ്യക്ഷനായിരുന്നു. ഷമൽ രാജ് രക്തസാക്ഷി പ്രമേയവും, ജയപ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കരുണാകരൻ കണ്ടോന്താർ വരവ് ചെലവ് കണക്കും, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ചു യൂണിറ്റിൽ നിന്നായി ഒൻപതുപേർ ചർച്ചയിൽ പങ്കെടുത്തു. നിസാർ മണ്ണഞ്ചേരി, കരുണാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്ണ്യൻ, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. ലിദിൻ ദാസ്, സജീഷ്, അനൂപ്, അബുൾ കലാം എന്നിവർ അവതരിപ്പിച്ച എംബാം ഫീസ് കേന്ദ്രസർക്കാർ വഹിക്കുക, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാട് അവസാനിപ്പിക്കുക, ഭരണഘടനയും നവോഥാന മൂല്യങ്ങളും സംരക്ഷിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ബൈജു ബാലചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കിംഗ്സ്ടൺ, ഷമൽ രാജ്, അനൂപ് (രജിസ്‌ട്രേഷൻ), അബ്ദുൽ നാസർ, തോമസ് ജോയ്, ഷിബു തോമസ് (പ്രസീഡിയം), മനോഹരൻ നെല്ലിക്കൽ, നിസാർ മണ്ണഞ്ചേരി, കരുണാകരൻ കണ്ടോന്താർ (സ്റ്റിയറിങ്) അബ്ദുൽ കലാം, താജുദ്ദീൻ, ലിതിൻദാസ് (പ്രമേയം), ബൈജു ബാലചന്ദ്രൻ, അബ്ബാസ്, ബേബി ചന്ദ്രകുമാർ, ജയപ്രകാശ് (ക്രഡൻഷ്യൽ) എന്നിവരടങ്ങുന്ന സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേന്ദ്ര കമ്മറ്റി അംഗം ലിപിൻ പശുപതി, കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നിസാർ മണ്ണഞ്ചേരി – പ്രസിഡന്റ്, അബ്ദുൽ നാസർ, ജയപ്രകാശ് – വൈസ് പ്രസിഡന്റുമാർ, ഷിബു തോമസ് – സെക്രട്ടറി, തോമസ് ജോയ്, താജുദ്ദീൻ – ജോയിന്റ് സെക്രട്ടറിമാർ, ബൈജു ബാലചന്ദ്രൻ – ട്രഷറർ, അബ്ദുൽ കലാം – ജോയിന്റ് ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ലാസറുദി യൂണിറ്റ് അംഗം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് പുതിയ സെക്രട്ടറി ഷിബു തോമസ് നന്ദി...

Read More

കളിയും ചിരിയുമായി ദുബായ് മലയാളി അസോസിയേഷന്‍റെ സ്നേഹ സംഗമം

ദുബായി: യുഎഇയിലെ മലയാളികളുടെ കൂട്ടായ്മയായ ദുബായ് മലയാളി അസോസിയേഷൻ സ്നേഹ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഖിസൈസിലെ അൽ ബുസ്താൻ സെന്‍ററിൽ വച്ച് നടന്ന ‘കളിയും ചിരിയും’ എന്ന ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം ഹിറ്റ് എഫ്.എം.ജേർണലിസ്റ്റ് ഫസലു റഹ്‌മാൻ നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം, യാബ് ലീഗൽ സർവീസിന്‍റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ പ്രതിനിധീകരിച്ചു കൊണ്ട് യാബിന്‍റെ എച്ച്.ആർ മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, ലിങ്കൺ ബുക്ക് ഓഫ് റെക്കോർഡ്‌സിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ മോണിക്ക റോഷ്‌നി, സിനിമ താരം അശ്വതി, ഫുഡ് എ.ടി.എം ഡയറ്കടർ ആയിഷ ഖാൻ, മർഹബ ലേൺസ് ക്ലബിന്റെ സെക്രട്ടറി സജി മോൻ ജോസഫ്, എന്നിവർ പരിപാടിയിൽ മുഖ്യ അഥിതികളായെത്തി. യുഎഇയിൽ കഴിഞ്ഞ നാലു വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന വലിയൊരു കൂട്ടാഴ്മയാണ് ദുബായ് മലയാളി അസോസിയേഷൻ. നാളിതുവരെയായി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. എഴുപത്തിനായിരത്തോളം അംഗങ്ങളാണ് ഈ കൂട്ടാഴ്മയിൽ ഉള്ളത്. കോവിഡ് രൂക്ഷമായ വേളയിൽ ഭക്ഷണത്തിനും മരുന്നിനുമായി ബുദ്ധിമുട്ടിയ നിരവധിയാളുകൾക്ക് അതെത്തിച്ചു കൊടുക്കുവാനും നാട്ടിലേക്ക് മടങ്ങാനാകാതെ പ്രയാസപ്പെട്ടിരുന്ന 347 ലധികം പ്രവാസി കുടുംബങ്ങളെ നാട്ടിലെത്തിക്കുന്നതിന് വേണ്ട സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകിയിരുന്നു. എറണാകുളം കോതമംഗലം സ്വദേശിനിയും ദേരയിലെ സിറ്റി സ്റ്റാർ ക്ലീനിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ അജിത അനീഷാണ് ഈ കൂട്ടായ്മയെ നയിക്കുന്നത്. ആഘോഷത്തോടനുബന്ധിച്ച് കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ ദുബായ് മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് അജിത അനീഷ്, വൈസ് പ്രസിഡന്റ് ശിവ.എസ് നായർ, സെക്രട്ടറി നവാബ് നാട്ടിക, ട്രഷറർ ഷംനാസ് ചെമ്പാട്, സോഷ്യൽ വെൽഫെയർ കൺവീനർ ജോൺസൺ ജോർജ്, ജോയിൻ സോഷ്യൽ വെൽഫെയർ കൺവീനർ കൃഷ്ണ ബി നായർ തുടങ്ങിയവർ...

Read More

ഫാ.​ഡാ​നി​യേ​ൽ പൂ​വ​​ണ്ണത്തി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി; ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 25ന്

ലി​മെ​റി​ക്ക്: ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 25ന് ​ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 25, 26, 27 (വ്യാ​ഴം, വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ലി​മെ​റി​ക്ക്, പാ​ട്രി​ക്സ്വെ​ൽ, റേ​സ്കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും വാ​ഗ്മി​യു​മാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മ​യം. കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​നം, സ്പി​രി​ച്ച്വ​ൽ ഷെ​റിം​ഗ് എ​ന്നി​വ​യും ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലേ​യും വൈ​കി​ട്ടും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് . ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭ ലി​മെ​റി​ക്ക് ചാ​പ്ല​യി​ൻ ഫാ. ​റോ​ബി​ൻ തോ​മ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ഫാ. ​റോ​ബി​ൻ തോ​മ​സ് : 0894333124സി​ബി ജോ​ണി (കൈ​ക്കാ​ര​ൻ): 087141 8392അ​നി​ൽ ആ​ന്‍റ​ണി (കൈ​ക്കാ​ര​ൻ) :...

Read More

ജ​ർ​മ​നി​യി​ൽ ജ​ന​സം​ഖ്യ ഉ​യ​രു​ന്നു! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

ബെ​ർ​ലി​ൻ: 2030 ഓ​ടെ ജ​ർ​മ​നി​യി​ൽ 86 ദ​ശ​ല​ക്ഷം ജ​ന​സം​ഖ്യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. 1990ന് ​ശേ​ഷം ജ​ർ​മ​നി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​തു​മു​ഖ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി റി​സ​ർ​ച്ച് വെ​ളി​പ്പെ​ടു​ത്തു​ന്നു. ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത് ശ​രി​യാ​ണെ​ങ്കി​ൽ, 2030ൽ ​ജ​ർ​മ​നി​യി​ലെ ജ​ന​സം​ഖ്യ 86 ദ​ശ​ല​ക്ഷ​മാ​യി​രി​ക്കും, 2011നെ ​അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തി​ന്‍റെ വ​ർ​ധ​ന​വ്. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ താ​ഴ്ന്ന ജ​ന​ന​നി​ര​ക്ക് അ​ൽ​പ്പം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, കു​ടി​യേ​റ്റ​വും പു​തു​മു​ഖ​ങ്ങ​ളും ആ ​കു​തി​പ്പി​ന്‍റെ ഭൂ​രി​ഭാ​ഗ​വും നി​ക​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദേ​ശം 3,29,000 പേ​ർ ജ​ർ​മ​നി​യി​ലേ​ക്ക് മാ​റി. പാ​ൻ​ഡെ​മി​ക്കി​ന് മു​ന്പ് ക​ണ്ട സം​ഖ്യ​ക​ൾ​ക്ക് സ​മാ​ന​മാ​ണി​ത്. 2021 ലെ ​അ​വ​സാ​ന​ത്തെ ഏ​താ​നും മാ​സ​ങ്ങ​ളി​ൽ, സി​റി​യ​യി​ൽ നി​ന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. ഈ ​വ​ർ​ഷം ആ ​സം​ഖ്യ വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് സ​ർ​വേ​ക്കാ​ർ പ്രൊ​ജ​ക്റ്റ് ചെ​യ്യു​ന്നു, റ​ഷ്യ അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ത്ത് യു​ദ്ധം ചെ​യ്യു​ന്ന​തി​നാ​ൽ 2022 ഓ​ടെ 1.3 ദ​ശ​ല​ക്ഷം ഉ​ക്രേ​നി​യ​ക്കാ​ർ ജ​ർ​മ്മ​നി​യി​ലേ​ക്ക് വ​രു​മെ​ന്ന് ഇ​തി​ന​കം പ്ര​വ​ചി​ക്കു​ന്നു. താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന യോ​ഗ്യ​ത​ക​ളും രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ദൗ​ർ​ല​ഭ്യ​വും കാ​ര​ണം ജ​ർ​മ​നി​യി​ൽ ജോ​ലി ക​ണ്ടെ​ത്താ​ൻ യു​ക്രേ​നി​യ​ക്കാ​ർ​ക്ക് മി​ക​ച്ച സ്ഥാ​ന​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ജ​ർ​മ​നി​യി​ൽ ഏ​ക​ദേ​ശം അ​ര​ല​ക്ഷ​ത്തോ​ളം വി​ദ​ഗ്ധ തൊ​ഴി​ലാ​ളി ജോ​ലി​ക​ൾ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം മു​ത​ൽ വി​ദ്യാ​ഭ്യാ​സം, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​ക​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം സി​റി​യ, റൊ​മാ​നി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ര​വ് 2021ൽ ​ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. നാ​ലാം സ്ഥാ​ന​ത്ത്, 2021ൽ ​ജ​ർ​മ​നി​യി​ൽ പു​തു​താ​യി എ​ത്തി​യ 24,000 പേ​ർ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. ബെ​ർ​ലി​നി​ലെ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന സ്റ്റാ​ർ​ട്ട്അ​പ്പ് രം​ഗം വൈ​ദ​ഗ്ധ്യ​മു​ള്ള സാ​ങ്കേ​തി​ക തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കി​ച്ചും ആ​ക​ർ​ഷ​ക​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ജ​ർ​മ​നി​യു​ടെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ന​വും, വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ ഭ​വ​ന വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഇ​വി​ടെ ര​ണ്ട് വ​ലി​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു: ഒ​ന്നാ​മ​താ​യി, യു​ദ്ധം എ​ത്ര​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കും, ര​ണ്ടാ​മ​താ​യി, ജ​ർ​മ​നി​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത യു​ക്രേ​നി​യ​ക്കാ​ർ ദീ​ർ​ഘ​കാ​ലം തു​ട​രു​മോ...

Read More

യുക്മ കേരളാപൂരം വള്ളംകളി: മേപ്പടിയാന് പ്രത്യേക അംഗീകാരം; ഉണ്ണി മുകുന്ദന്‍ മികച്ച നടന്‍

ലണ്ടൻ: യുക്മ കേരളാപൂരം വള്ളംകളി – 2022 നോടനുബന്ധിച്ച് ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കും നടനും സംവിധായകനുമുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ആദ്യമായി ചലച്ചിത്ര രംഗത്ത് നല്‍കുന്ന പുരസ്ക്കാരമാണിത്. മികച്ച നടനായി ഉണ്ണി മുകുന്ദന് പ്രത്യേക അവാര്‍ഡും വിഷ്ണു മോഹന് സംവിധായകനുള്ള സത്യജിത് റേ പുരസ്ക്കാരവും സമ്മാനിക്കുമെന്ന് യുക്മ ദേശീയ നേതൃത്വം ഏര്‍പ്പെടുത്തിയ പ്രത്യേക ജൂറി അറിയിച്ചു. 2009ല്‍ ആരംഭിച്ച് ബ്രിട്ടണിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന 130 മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് യുക്മ. ഡോ. ബിജു പെരിങ്ങത്തറയുടേയും കുര്യന്‍ ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സാരഥ്യമേറ്റെടുത്തപ്പോള്‍ തന്നെ മലയാള സിനിമാ രംഗത്തെയും അംഗീകരിക്കുന്നതിനുള്ള പുരസ്ക്കാരങ്ങള്‍ നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. വരും വര്‍ഷങ്ങളില്‍ സിനിമാ രംഗത്ത് കൂടുതല്‍ പുരസ്ക്കാരങ്ങള്‍ നല്‍കുമെന്നും മലയാള ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനും യുക്മ മുന്‍കൈ എടുക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു. തമ്പി ജോസ്, ദീപാ നായര്‍, ജെയ്സണ്‍ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന ജൂറിയെയാണ് യുക്മ ദേശീയ നേതൃത്വം ചലച്ചിത്ര രംഗത്തെ പുരസ്ക്കാരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നത്. യുക്മ ദേശീയ ഉപദേശകസമിതി അംഗമായ തമ്പി ജോസ് ലിവര്‍പൂള്‍, യു.കെയിലെ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ നിസ്തുലമായ സേവനം നല്‍കുകയും യുക്മ നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, സാംസ്ക്കാരിക വേദി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. യുക്മയ്ക്ക് വേണ്ടി കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയിലുള്ള കലാഭൂഷണം ദീപാ നായര്‍, പ്രശസ്ത നര്‍ത്തകി എന്നതിനൊപ്പം കോവിഡ് കാലഘട്ടത്തില്‍ വിവിധ വെര്‍ച്വല്‍ പരിപാടികളുടെ അവതാരകയായും തിളങ്ങിയിട്ടുണ്ട്. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്ജ് യു.കെയില്‍ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെ നിരവധി കലാസാംസ്ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യുക്മ സാംസ്ക്കാരിക വേദി ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. മേപ്പടിയാന്‍ സിനിമയിലെ അഭിനയത്തിനൊപ്പം തന്നെ മലയാള സിനിമയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ പരിഗണിച്ചാണ് മികച്ച നടന്‍ എന്ന പുരസ്ക്കാരം നല്‍കുന്നതെന്ന് ജൂറി...

Read More