Author: Editorial Team

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്ക് വ​ൻ വി​ജ​യം

ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് വ​ൻ വി​ജ​യ​മാ​യി. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച പി​ക്നി​ക്കി​ൽ നി​ര​വ​ധി​പേ​ർ ഉ​ത്സാ​ഹ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. ഓ​ഗ​സ്റ്റ് 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ ക്വീ​ൻ​സി​ലു​ള്ള ആ​ലി പോ​ണ്ട് പാ​ർ​ക്കി​ൽ വ​ച്ചാ​യി​രു​ന്നു വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ ന​ട​ന്ന പി​ക്നി​ക്കി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രി​ൽ പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​തു മാ​ധ​വ​ൻ, ട്ര​ഷ​റ​ർ ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ര​ഘു​വ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​യ ല​ക്ഷ്മി രാം​ദാ​സ്, രാ​ധാ​മ​ണി നാ​യ​ർ, ല​തി​ക നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം പി​ക്നി​ക്കി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സു​ധാ​ക​ര​ൻ പി​ള്ള, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ശ​ശി പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബാ​ർ​ബി​ക്യു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് റാ​ണി നാ​യ​ർ, ബാ​ബു മേ​നോ​ൻ, ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ സ്പോ​ണ്‍​സ​ർ ചെ​യ്ത സ​മ്മാ​ന​വും...

Read More

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം: ഒ​ഐ​സി​സി യു​എ​സ്എ അ​പ​ല​പി​ച്ചു

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ക്വീ​ൻ​സി​ലെ തു​ള​സി​മ​ന്ദി​റി​നു മു​ന്പി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത​തി​നെ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ അ​പ​ല​പി​ച്ചു. ഓ​ഗ​സ്റ്റ് 16നു ​രാ​ത്രി​യി​ലാ​യി​രു​ന്നു പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ഈ ​മാ​സം ത​ന്നെ റി​ച്ച്മ​ണ്ട് ഹി​ല്ലി​ലെ തു​ള​സി​മ​ന്ദി​റി​ൽ ര​ണ്ടാ​മ​ത്തെ അ​ക്ര​മ​മാ​ണു​ണ്ടാ​യ​ത്. ഓ​ഗ​സ്റ്റ് 3 നാ​യി​രു​ന്നു ആ​ദ്യ സം​ഭ​വം. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ൽ, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത​ത്തി​ൽ അ​ഹിം​സ​യു​ടെ പ്ര​തീ​ക​മാ​യി ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും മാ​തൃ​ക പു​രു​ഷ​നാ​യി മാ​റി​യ,ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​വാ​ച​ക​നാ​യ ഗാ​ന്ധി​ജി​യു​ടെ ശ​ൽ​പം ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത് ഒ​രു വി​ധ​ത്തി​ലും ന്യാ​യീ​ക​രി​ക്കു​വു​ന്ന​ത​ല്ല. ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​നും, ഗാ​ന്ധി​ജി എ​ന്ന വ​ലി​യ മ​നു​ഷ്യ​നെ അ​വ​ഹേ​ളി​ക്കു​വാ​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പ​റ്റി ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ഏ​റ്റ​വും ഉ​ചി​ത​മാ​യ ശി​ക്ഷ കൊ​ടു​ക്ക​ണം. സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ നി​ന്നും ഗാ​ന്ധി​ജി​യെ ഇ​ല്ലാ​താ​ക്കി ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​വാ​നു​ള്ള ശ്ര​മ​ത്തെ മു​ള​യി​ലേ നു​ള്ളി ക​ള​യ​ണം. മ​ത​വി​ധ്വേ​ഷം ന​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ സം​ഘ​ട​ന അ​പ​ല​പി​ക്കു​ന്നു ഗാ​ന്ധി​പ്ര​തി​മ ത​ക​ർ​ത്ത​തി​നെ​യും തു​ള​സി മ​ന്ദി​ർ ആ​രാ​ധ​നാ​ല​യ​ത്തി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​യും ഒ​ഐ​സി​സി യൂ​എ​സ്എ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ലും പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലും...

Read More

കൊ​ളം​ബ​സ് ന​സ്രാ​ണി ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റ് ഓ​ഗ​സ്റ്റ് 27ന്

ഒ​ഹാ​യോ: സെ​ൻ​റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ങ്ങ​ളാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സി​എ​ൻ​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റ്റ് ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് 27 ഡ​ബ്ലി​ൻ എ​മ​റാ​ൾ​ഡ് ഫീ​ൽ​ഡി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇ​തി​നു മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഇ​ത്ത​വ​ണ​യും മി​ഷ​ന് പു​റ​ത്തു​ള്ള ടീ​മു​ക​ളെ കൂ​ടി ഉ​ൾ​കൊ​ള്ളി​ച്ചു ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​ത് ഒ​രു വ​ലി​യ നേ​ട്ടം ത​ന്നെ​യാ​ണ്. സോ​ണി ജോ​സ​ഫ് (കോ​ൾ​ഡ്വെ​ൽ ബാ​ങ്ക​ർ റി​യാ​ലി​റ്റി), ഡെ​വ് കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ആ​ണ് പ്ര​ധാ​ന സ്പോ​ണ്‍​സ​ർ. അ​രു​ണ്‍ ഡേ​വി​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കൊ​ളം​ബ​സ് ചാം​പ്യ​ൻ​സും ചെ​റി​യാ​ൻ മാ​ത്യു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കൊ​ളം​ബ​സ് ടൈ​റ്റ​ൻ​സു​മാ​ണ് മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ടീ​മു​ക​ൾ. ഈ ​ടീ​മു​ക​ൾ​ക്ക് പു​റ​മെ ജി​ന്േ‍​റാ വ​ർ​ഗീ​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സെ​ന്‍റ് ചാ​വ​റ സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക മി​ഷ​ൻ സി​ൻ​സി​നാ​റ്റി, അ​ജീ​ഷ് പൂ​ന്തു​രു​ത്തി​യി​ൽ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഒ​ഹാ​യോ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ടീ​മു​ക​ളും മ​ത്സ​രി​ക്കു​ന്നു. വി​ജ​യം നേ​ടു​ന്ന ടീ​മി​ന് ട്രോ​ഫി ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് , മാ​ൻ ഓ​ഫ് ദി ​സീ​രീ​സ്, ബെ​സ്റ്റ് ഫീ​ൽ​ഡ​ർ എ​ന്നീ അ​വാ​ർ​ഡു​ക​ളും ന​ൽ​കു​ന്ന​താ​യി​രി​ക്കും. നാ​ല് ടീ​മു​ക​ൾ ത​മ്മി​ൽ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ റൗ​ണ്ട് റോ​ബി​ൻ രീ​തി​യി​ലാ​യി​ക്കും. അ​തി​ൽ കൂ​ടു​ത​ൽ പോ​യി​റ്റ് ല​ഭി​ക്കു​ന്ന ര​ണ്ടു ടീ​മു​ക​ൾ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടു​ന്ന രീ​തി​യി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ സി​എ​ൻ​സി ടു​ർ​ണ​മെ​ന്‍റ്...

Read More

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ൾ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ച​രി​ച്ചു

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ ദ​ർ​ശ​ന​ത്തി​രു​നാ​ൾ 2022 ഓ​ഗ​സ്റ്റ് 7 മു​ത​ൽ 15 വ​രെ തീ​യ​തി​ക​ളി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ച​രി​ച്ചു. വി​കാ​രി ജ​ന​റാ​ളും ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ഓ​ഗ​സ്റ്റ് 7 ഞാ​യ​റാ​ഴ്ച കൊ​ടി ഉ​യ​ർ​ത്തി​യാ​ണ് തി​രു​നാ​ളി​ന് ആ​രം​ഭം കു​റി​ച്ച​ത്. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ലൂ​ടെ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന് ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യ്ക്കും ന​ന്ദി പ​റ​യു​വാ​നു​ള്ള അ​വ​സ​ര​മാ​യി തി​രു​നാ​ൾ മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു​വ​ന്ന ദി​വ​സ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യും നൊ​വേ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത് റ​വ. ഫാ. ​ജെ​റി മാ​ത്യു, റ​വ.​ഫാ. തോ​മ​സ് ക​ടു​ക​പ്പ​ള്ളി റ​വ.​ഫാ. ബോ​ബ​ൻ വ​ട്ടും​പു​റ​ത്ത് എ​ന്നി​വ​രാ​ണ്. നി​യു​ക്ത ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ഓ​ഗ​സ്റ്റ് 11 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. യു​വ​ജ​ന ദി​ന​മാ​യി ആ​ച​രി​ച്ച ഓ​ഗ​സ്റ്റ് 12 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി റ​വ.​ഫാ. ജോ​ബി വെ​ള്ളൂ​ക്കു​ന്നേ​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. അ​ന്നേ​ദി​വ​സം കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ​യും യു​വ​ജ​ന മി​നി​സ്ട്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഫാ. എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ഓ​ഗ​സ്റ്റ് 13 ശ​നി​യാ​ഴ്ച വൈ​കി​ട്ട് വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ക​പ്ലോ​ൻ വാ​ഴ്ച​യും, നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ന്ന ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ഓ​ഗ​സ്റ്റ് 14ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ലെ റാ​സ കു​ർ​ബാ​ന​യ്ക്കു റ​വ. ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ(​സി​എം​ഐ) മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. റ​വ.​ഫാ. തോ​മ​സ് മു​ള​വ​നാ​ൽ, റ​വ.​ഫാ ലി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ, റ​വ.​ഫാ.​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ’ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. കോ​ട്ട​യം അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഫാ.​ജോ​ണ്‍ ചേ​ന്ന​കു​ഴി തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്ലി. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, ക​ഴു​ന്ന് എ​ടു​ക്ക​ൽ, അ​ടി​മ വ​യ്ക്ക​ൽ, സ്നേ​ഹ​വി​രു​ന്ന്, ആ​ദ്യ ഫ​ല​ങ്ങ​ളു​ടെ വാ​ശി​യേ​റി​യ ലേ​ലം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജീ​നോ ക​ക്കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര·ാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, കു​ഞ്ഞ​ച്ച​ൻ കു​ള​ങ്ങ​ര, അ​ല​ക്സ് മു​ല്ല​പ്പ​ള്ളി, ജെ​യിം​സ് കി​ഴ​ക്കേ​വാ​ലി​യി​ൽ, അ​മ​ൽ കി​ഴ​ക്കേ​ക്കു​റ്റ്, ഓ​ഫീ​സ് സെ​ക്ര​ട്ട​റി റ​വ. സി​സ്റ്റ​ർ സി​ൽ​വേ​രീ​യു​സ്, പി.​ആ​ർ.​ഒ സ്റ്റീ​ഫ​ൻ ചോ​ള​ളം​ബേ​ൽ,പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ണി​ക്കു​ട്ടി പി​ള്ള​വീ​ട്ടി​ൽ, അ​ക്കൗ​ണ്ട​ൻ​റ് ജെ​യിം​സ് മ​ന്നാ​കു​ളം എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ർ​മാ​രാ​യ ടോ​മി നേ​ടി​യ​കാ​ല, പീ​റ്റ​ർ കു​ള​ങ്ങ​ര, അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ, ചാ​ക്കോ​ച്ച​ൻ മ​റ്റ​ത്തി​പ്പ​റ​ന്പി​ൽ, മ​ത്ത​ച്ച​ൻ ചെ​മ്മാ​ച്ചേ​ൽ, ജോ​സ് പി​ണ​ർ​ക്ക​യി​ൽ, സാ​ജു ക​ണ്ണ​ന്പ​ള്ളി (കെ​വി.​റ്റി​വി) സ​ജി പൂ​ത്തൃ​ക്ക​യി​ൽ, ശാ​രി വ​ണ്ട​ന്നൂ​ർ, ബൈ​ജു കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത് പോ​ൾ​സ​ണ്‍ കു​ള​ങ്ങ​ര, സാ​ബു ക​ട്ട​പ്പു​റം, ജോ​സ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, തോ​മ​സ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, സാ​ബു ന​ടു​വീ​ട്ടി​ൽ, സി​ബി കൈ​ത​യ്ക്ക തൊ​ട്ടി​യി​ൽ, ചാ​ക്കോ​ച്ച​ൻ കി​ഴ​ക്കേ​ക്കു​റ്റ്, ബി​നോ​യി പൂ​ത്ത​റ, അ​മ​ൽ കി​ഴ​ക്കേ​ക്കു​റ്റ്, ആ​ൽ​ബി​ൻ ബി​ജു പൂ​ത്ത​റ, ജെ​റി​ൻ കി​ഴ​ക്കേ​ക്കു​റ്റ് എ​ന്നി​വ​രാ​ണ്. 15 ാം തീ​യ​തി തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി തി​രു​നാ​ൾ ആ​ച​രി​ച്ചു. സി​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സും മ​രി​ച്ച വി​ശ്വാ​സി​ക​ൾ​ക്കു വേ​ണ്ടി ദി​വ്യ​ബ​ലി​യും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ത്തി. തി​രു​നാ​ൾ ആ​ഘോ​ഷം സ​ജീ​വ മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ ക​മ്മ​റ്റി അം​ഗ​ങ​ളെ​യും വി​കാ​രി റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ...

Read More

യുവാവ് ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു! സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

മുംബൈ: റയില്‍വേ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വിളിച്ചുണര്‍ത്തി ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു. മുംബൈയിലെ വസായ് റയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഈ ദാരുണ സംഭവമുണ്ടായത്. സംഭവത്തിന് ശേഷം ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുമായി സ്റ്റേഷനില്‍ നിന്ന് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ രണ്ടു മക്കളുമായി ഉറങ്ങുന്ന യുവതിയെ കാണാം. അല്‍പം മാറി നില്‍ക്കുന്ന ഭര്‍ത്താവ് ട്രെയിന്‍ വരുന്നുണ്ടൊ എന്ന് നോക്കുന്നതും കാണാം. പുലര്‍ച്ചെ 4.10ന് എത്തിയ അവധ് എക്സ്പ്രസ് ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോള്‍ ഇയാള്‍ യുവതിയെ വിളിച്ചുണര്‍ത്തുകയും പെട്ടെന്നുതന്നെ ട്രെയിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ വസായ് റോഡ് സ്റ്റേഷനില്‍ ഇവര്‍ അലഞ്ഞുതിരിയുന്നത് കണ്ടതായി റയില്‍വേ പോലീസ് പറയുന്നു. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം...

Read More