ഐഐടി ഡല്‍ഹിയിലെ സഹപാഠിയായിരുന്ന സംഭവ് ജെയിനാണ് വരൻ. ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ കപൂർത്തല ഹൗസില്‍ വെച്ചായിരുന്നു വിവാഹം നടന്നത്, മുമ്ബ് കപൂർത്തല മഹാരാജാവിന്റെ ഉടമസ്ഥതയിലുള്ള ഒരു ചരിത്ര സ്ഥലമായിരുന്നു അത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മുൻ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരുള്‍പ്പെടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. അരവിന്ദിന്റെയും സുനിത കെജ്‌രിവാളിന്റെയും മൂത്ത മകളാണ് ഹർഷിത. രണ്ടാമത്തെ കുട്ടി പുല്‍കിത്‌ഐ ഐടി ഡല്‍ഹിയില്‍ പഠിക്കുന്നു.

ഹർഷിത 2018 ല്‍ ഐഐടി ഡല്‍ഹിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ഇവിടെ വെച്ചാണ് അവർ തന്റെ ജീവിത പങ്കാളിയായ ജെയിനിനെ കണ്ടുമുട്ടിയത്. ബിരുദം നേടിയ ശേഷം, ഗുരുഗ്രാമില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പില്‍ (ബിസിജി) അസോസിയേറ്റ് കണ്‍സള്‍ട്ടന്റായി ഹർഷിത തന്റെ കരിയർ ആരംഭിച്ചു.അടുത്തിടെ, ഭർത്താവ് ജെയിനുമായി ചേർന്ന് ‘ബേസില്‍ ഹെല്‍ത്ത്’ എന്ന സ്റ്റാർട്ടപ്പ് അവർ സ്ഥാപിച്ചിരുന്നു.