ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-ാമത് ആനന്ദ് ബസാർ ഈ മാസം 31ന് വെെകുന്നേരം 4.30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ(7300 റഫ് റൈഡേഴ്സ് ട്രയൽ, ഫ്രിസ്കോ, ടിഎക്സ് 75034) വിവിധ പരിപാടികളോടെ നടക്കും.
കനിക കപുറിന്റെയും റോബോ ഗണേഷിന്റെയും തത്സമയ പ്രകടനം, പരേഡ്, കുട്ടികളുടെ വിനോദം, ഭക്ഷണം,ഷോപ്പിംഗ് എന്നിവ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
എല്ലാവരെയും ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.iant.org.