ടെക്സസ്: ഹൂസ്റ്റൺ ഏരിയയിൽ വ്യാപകമായ തപാൽ മോഷണം നടത്തിയ ജസ്റ്റിൻ പി. ഹെയർനെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസ് ഒരു ലക്ഷം ഡോളർ പാരിതോഷികം പാരിതോഷികം പ്രഖ്യാപിച്ചു.
ജൂൺ 12ന് ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന മെയിൽ മോഷണങ്ങളുടെ പരമ്പരയ്ക്ക് ജസ്റ്റിൻ ഉത്തരവാദിയാണെന്ന് പോലീസ് പറയുന്നു.
ഇയാൾ ടെന്നസി നമ്പർ പ്ലേറ്റ് ബിഎൻസി 7062 എന്നുള്ള പുതിയ മോഡൽ ഹ്യുണ്ടായ് എലാൻട്ര ഓടിക്കുന്ന ഫോട്ടോ അന്വേഷണവുമായി ബന്ധപ്പെട്ട് പരസ്യപ്പെടുത്തിയിട്ടുണ്ട്.