വാഷിങ്ടൺ: 12 വർഷം മുമ്പ് സിറിയൻ സർക്കാർ തട്ടിക്കൊണ്ടുപോയതായി യുഎസ് സർക്കാർ പറയുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ഓസ്റ്റിൻ ടൈസിനെ ഉടൻ മോചിപ്പിക്കണമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ.

“അമേരിക്കൻ പത്രപ്രവർത്തകൻ ഓസ്റ്റിൻ ടൈസിനെ സിറിയയിൽ തട്ടിക്കൊണ്ടുപോയിട്ട്  12 വർഷങ്ങൾ പിന്നിടുന്നു. ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സിറിയൻ ഗവൺമെൻ്റിനോട് ഞങ്ങൾ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. എന്നാൽ ഓസ്റ്റിനെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയും.അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്ന് ഞാൻ ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു”. 

മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്നും പൊതുജനങ്ങളെ വാർത്തകൾ അറിയിക്കുന്നതിൽ  ഓസ്റ്റിനെപ്പോലുള്ള മാധ്യമപ്രവർത്തകർ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ബൈഡൻ്റെ പ്രസ്താവനയിൽ പറയുന്നു.

അതേസമയം സിറിയൻ സർക്കാർ ടൈസിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം തെറ്റാണെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2012 ഓഗസ്റ്റിൽ സിറിയയിൽ ആഭ്യന്തരയുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ്  ടൈസിനെ കാണാതാവുന്നത്.