അം​ഗബലംകൊണ്ടും ആയുധബലംകൊണ്ട് കരുത്തരാണ് തങ്ങളെന്ന് അതിർത്തിയിൽ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ പ്രതിരോധ സേനകൾ. പാക് ഡ്രോണുകളും മിസൈലുകളും നിലംതൊടുന്നതിനു മുൻപേ ചാരമാകുന്നവെങ്കിൽ എല്ലാം വ്യക്തം. യുദ്ധക്കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും പുറമെ, റെഡാറുകളും ലോഞ്ചറുകളും ഘടിപ്പിച്ച ഓഫ് റോഡ് ഹെവി ഡ്യൂട്ടി ഡ്രക്കുകൾ മുതൽ ലൈറ്റ് മോട്ടോർ വെഹിക്കിളുകൾ വരെ സൈന്യത്തിന്റെ കരുത്താണ്.

പൊതുവാഹനങ്ങളിൽനിന്നും സ്വകാര്യ വാഹനങ്ങളിൽനിന്നും പ്രതിരോധസേനയ്ക്ക് അനുവദിച്ച വാഹനങ്ങളെ വേർതിരിച്ചറിയുക എന്നത് പ്രധാനമാണ്. ഇന്ത്യയിലെ ഓരോ മോട്ടോർ വാഹനവും പൊതുവെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതത് സംസ്ഥാനങ്ങളിലെ ആർടിഒ രജിസ്ട്രേഷൻ നമ്പർ നൽകുകയും ചെയ്യുന്നു. എന്നാൽ, സൈനിക വാഹനങ്ങൾ , പ്രതിരോധ മന്ത്രാലയത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

സംസ്ഥാനങ്ങൾക്കിടയിലുള്ള ഗതാഗതത്തിന് പ്രത്യേക അനുമതിയോ മറ്റ് നടപടിക്രമങ്ങളോ ഇത്തരം വാഹനങ്ങൾക്ക് ആവശ്യമില്ല. കൂടാതെ, പല മോട്ടോർ വാഹന നിയമങ്ങളും ഈ വാഹനങ്ങൾക്ക് ബാധകമല്ല. ഇത്തരം വാഹനങ്ങളുടെ നമ്പർപ്ലേറ്റുകളിൽ വിവിധ അക്കങ്ങളും അക്ഷരങ്ങളും കാണാൻ സാധിക്കും. എന്നാൽ ഇവ, സാധാരണ നിരത്തിൽ കാണുന്ന വാഹനങ്ങളിൽനിന്നും വ്യത്യസ്തമാണ്. സൈനിക വാഹനങ്ങളിലെ നമ്പർപ്ലേറ്റുകളിലെ അക്കങ്ങളും അക്ഷരങ്ങളും എന്തിനെയെല്ലാം സൂചിപ്പിക്കുന്നു എന്ന് ലഭ്യമായ വിവരങ്ങൾവെച്ച് വിശദമായി പരിശോധിക്കാം.

നമ്പർപ്ലേറ്റ്

പ്ലേറ്റ് നമ്പറിങ്ങ് ആരംഭിക്കുന്നത് ബ്രോഡ് ആരോ (↑) എന്ന് വിളിക്കപ്പെടുന്ന, മുകളിലേക്ക് ചൂണ്ടുന്ന ഒരു അമ്പടയാളത്തിൽ നിന്നാണ്. നമ്പർ തലകീഴായി വായിക്കുന്നതും തെറ്റായി വായിക്കുന്നതും തടയാനാണിത്. ബ്രോഡ് ആരോയ്ക്ക് ശേഷമുള്ള രണ്ട് അക്കങ്ങൾ വാഹനത്തിന്റെ നിർമാണ തീയതിയോ ഇൻഡക്ഷൻ തീയതിയോ ആണ്.

ഉദാഹരണത്തിന്, ’21’ എന്നാൽ വർഷം 2021. അടുത്ത ഇം​ഗ്ലീഷ് അക്ഷരം (ഉദാ: A, B, C, K, X) വാഹനം ഏത് വിഭാ​ഗത്തിൽപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു. അടുത്തത് വാഹനത്തിന്റെ യഥാർഥ ആറ് അക്ക രജിസ്ട്രേഷൻ നമ്പറാണ്. അവസാനത്തെ അക്ഷരം ചെക്ക് കോഡ് അഥവാ സീരിയൽ കോഡ് ആണ്.

ഉദാഹരണത്തിന്, ↑ 23B 12345 P എന്ന നമ്പർ പ്ലേറ്റ് സൂചിപ്പിക്കുന്നത്: 

  • അമ്പടയാളം (↑)- വാഹനം പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
  • 23- വാഹനം നിർമിച്ചതോ വാങ്ങിയതോ 2023-ൽ
  • B- ലൈറ്റ് മോട്ടോർ വെഹിക്കിൾ 
  • 123456- വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ
  • P- കോഡ് അഥവാ സീരിയൽ നമ്പർ

A – ബുള്ളറ്റ് പോലുള്ള ഇരുചക്ര വാഹനം

B – ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ( ഉദാ: ജിപ്സി, സഫാരി) 

Mathrubhumi Malayalam News

C – ട്രക്കുകൾ -മൂന്ന് ടണ്ണിന് താഴെ ഭാരം(ഉദാ: ടാറ്റ LPTA 713)

Mathrubhumi Malayalam News

D – 3-5 ടൺ ഭാരമുള്ള ട്രക്കുകൾ (അശോക് ലെയ്ലാൻഡ് സ്റ്റാലിയൻ ) 

Mathrubhumi Malayalam News

E – സ്പെഷ്യലിസ്റ്റ് ട്രക്കുകൾ, മൾട്ടി-ആക്സിൽ 6×6 അല്ലെങ്കിൽ 8×8 വാഹനങ്ങൾ. ഉദാ: BEML ടട്ര ട്രക്കുകൾ,അശോക് ലെയ്ലാൻഡ് FAT 6×6

Mathrubhumi Malayalam News

P- ആർമി ബസ്, ഫയർ ട്രക്ക്, ടാങ്കർ, റിക്കവറി വെഹിക്കിൾ തുടങ്ങിയവ

Mathrubhumi Malayalam News

K- ആംബുലൻസ്

Mathrubhumi Malayalam News

X – കവചിത വാഹനങ്ങൾ, യുദ്ധ വാഹനങ്ങൾ