നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്. 15 വര്‍ഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്.
പ്രണയത്തെ കുറിച്ച് ഒരിടത്ത് പോലും കീര്‍ത്തി സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ പ്രണയ കഥയു പ്രായവ്യത്യാസവുമെല്ലാം കീര്‍ത്തി തുറന്ന് പറയുകയാണ്. ഇത്രയും വര്‍ഷം എങ്ങനെ മറച്ചുവച്ചുഎ ന്ന ചോദ്യത്തിന്, അക്കാര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരും അത്രയും മിടുക്കന്മാര്‍ ആണെന്നാണ് കീര്‍ത്തിയുടെ മറുപടി. ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയതാണ്. തട്ടിലിന് എന്നെക്കാള്‍ ഏഴ് വയസ്സ് കൂടുതലാണ്. ഓര്‍ക്കുട്ടിലൂടെ ചാറ്റ് ചെയ്താണ് ഞങ്ങള്‍ പരിചയപ്പെട്ടത്.
ഞങ്ങള്‍ക്ക് ഒരുപാട് കോമണ്‍ സുഹൃത്തുക്കളുണ്ട്. ചാറ്റിങിന് ശേഷം 2009 ഡിസംബര്‍ 2 ന് ആണ് ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. കൊച്ചിയിലെ ഒരു റസ്‌റ്റോറന്റില്‍ വച്ചായിരുന്നു അത്. അന്ന് എനിക്കൊപ്പം എന്റെ പാരന്റ്‌സ് ഉണ്ട്. ആന്റണി സുഹൃത്തുക്കള്‍്കകൊപ്പമാണ് വന്നത്. അന്ന് കണ്ടു സംസാരിച്ചു. പിന്നീട് ഡിസംബര്‍ 31 ന് ഒരു മാളില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു. എന്നെ പ്രപ്പോസ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് ഞാന്‍ അങ്ങോട്ട് ചോദിക്കുകയായിരുന്നു.



