തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. 9 സ്കൂൾ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വട്ടപ്പാറ LMS സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നം ഉണ്ടായത്.സ്‌കൂളിൽ ക്‌ളാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
9 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി കൊണ്ട് വന്ന പൗഡർ ദേഹത്ത് വീണുണ്ടായ ബുദ്ധിമുട്ടെന്ന് പ്രാഥമിക വിവരം. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.



