ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍മേനോന്‍. അടുത്ത മാസം 14 ന് അഫ്ഗാനിസ്ഥാനിൽ നിന്നാണ് വിക്ഷേപണം നടക്കുക . എക്സ്പെഡിഷൻ 75 ന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്നത്. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. റഷ്യയുടെ സോയൂസ് MS 29 എന്ന പേടകത്തിലാണ് യാത്ര നടത്തുന്നത്. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനിൽ മേനോൻ.
പാതി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിൽ മേനോന്റെ അച്ഛൻ ശങ്കരൻ മേനോൻ. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു അനിൽ മേനോൻ . മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും മെഡിസിനിലും ബിരുദം നേടിയ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനുള്ള വിവിധ പര്യവേഷണങ്ങള്‍ക്കായി ക്രൂ ഫ്ളൈറ്റ് സര്‍ജനായി അദ്ദേഹം മുമ്പ് നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു എസ് സ്പേസ് ഫോഴ്‌സിൽ കേണൽ ആയിരുന്നു.2014 ലാണ് അനില്‍ മെനോന്‍ നാസയില്‍ ഫ്‌ളൈറ്റ് സര്‍ജനായെത്തുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.
1995- ല്‍ മിനെസോട്ടയിലെ സമ്മിറ്റ് സ്‌കൂളില്‍ നിന്നും സെന്റ് പോള്‍ അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍ മോനോന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോളജിയില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദവും 2006 ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍, 2009 ല്‍ സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി മെഡിസില്‍ എന്നിവയിലും യോഗ്യതനേടി. വൈല്‍ഡെര്‍നെസ് മെഡിസിന്‍, എയറോസ്പേസ് മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയവയിലും ബിരുദമുണ്ട്.



