ഈ ധീരന് മുന്നില്‍ ആരുശിരാവേ.. ആരുമില്ലെന്ന് ഒരിക്കല്‍ കൂടി മെസി തെളിയിച്ചു. ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി ഫുട്‌ബോള്‍ പ്രേമികളുടെ മനസ് നിറച്ച് മിശിഹ. 17,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ള മിറോസ്ലാവ് ക്ലോസയുടെ റെക്കോര്‍ഡിനൊപ്പമെത്തി മെസി.

16 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി മെസി. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ 120 ആം ഗോള്‍. പ്രൊഫഷണല്‍ ഫുട്‌ബോളിലെ 61ആം ഹാട്രിക്കാണിത്. അര്‍ജന്റീന കുപ്പായത്തിലെ 11ാം ഹാട്രിക്കും. ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരം കൂടിയാണ് മെസി.

മിശിഹായുടെ ആദ്യ ഗോളില്‍ തന്നെ കാന്‍സസ് സിറ്റി സ്‌റ്റേഡിയത്തെ ആവേശക്കടലിലാക്കി. 17ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോള്‍ നല്‍കിയ അസിസ്റ്റില്‍ നിന്നാണ് ആ ഗോള്‍ പിറന്നത്. പ്രതിരോധ നിരക്കാരെ കബളിപ്പിച്ചുകൊണ്ടായിരുന്നു മെസിയുടെ മൂന്നാം ഗോള്‍.