ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാമിലി കോൺഫ്രൻസ് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉത്ഘാടനം ജൂലൈ 16 വ്യാഴാഴ്ച വൈകിട്ട് 9 മുതൽ 10 വരെ [ ഈസ്റ്റേൺ ടൈം] നടത്തപ്പെടുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു.
സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ഉത്ഘാടന സമ്മേളനത്തിൽ 8658006 എന്ന നമ്പരിൽ “IPCNFC” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കുന്ന പ്രഥമ യോഗം പാസ്റ്റർ റോയി വാകത്താനം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഡോ. ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
” ആത്മ നിറവിൻ ജീവിതം ” എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോക വിനോദ സഞ്ചാരികൾക്ക് ഏറെ പ്രീയപ്പെട്ട ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ചാണ് 2027 ജൂലൈ 1 മുതൽ 4 വരെ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്.
കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ), ബ്രദർ രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി), ബ്രദർ സാക് ചെറിയാൻ (നാഷണൽ ട്രഷറാർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഏബ്രഹാം മാത്യൂ 267 – 575 – 2555 എന്ന നമ്പറിൽ ബന്ധപ്പെടുക.



