ദുബായ്/ ഡാളസ് : ദുബായിൽ ആസ്ഥാനമാക്കിയ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ശോഭ റിയൽറ്റി ആദ്യമായി നോർത്ത് അമേരിക്കൻ വിപണിയിൽ പ്രവേശിക്കുന്നു. ടെക്സസ് സംസ്ഥാനത്തിലെ ഫ്രിസ്‌കോ, സെലീന നഗരങ്ങളിലായി ഉയർന്ന നിലവാരത്തിലുള്ള (high-end) റെസിഡൻഷ്യൽ പ്രോജക്ടുകളാണ് കമ്പനി ആരംഭിക്കുന്നത്.

സെലീനയിൽ കമ്പനി രണ്ട് പ്രധാന ഹൗസിംഗ് ഡെവലപ്പ്മെന്റുകൾ പദ്ധതിയിടുന്നു — ഏകദേശം 330 വീടുകൾ അടങ്ങിയ “ക്രീക്ക് പാർക്ക്” കമ്മ്യൂണിറ്റിയും, 34 എസ്റ്റേറ്റ് ഹോമുകളുള്ള “ദി റിസേർവ്” പ്രോജക്ടും. ഫ്രിസ്‌കോയിൽ പി ജി എ പാർക്ക് വേ സമീപം 100 ഏക്കർ ഭൂമി ഏറ്റെടുത്ത് വലിയൊരു റെസിഡൻഷ്യൽ ഡെവലപ്പ്മെന്റും ഒരുക്കുകയാണ്.

കമ്പനിയുടെ യുഎസ് റിയൽ എസ്റ്റേറ്റ് ഓപ്പറേഷൻസ് CEO ആയ വിപിൻ ദാസ് ആണ് ഈ വിപുലീകരണത്തിന് നേതൃത്വം നൽകുന്നത്. ഫ്രിസ്‌കോ പ്രോജക്ട് 2027 – ഓടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, സെലീന പ്രോജക്ടുകൾ അതിന് മുമ്പേ ആരംഭിക്കാനാണ് സാധ്യത.