ഒമാൻ തീരത്ത് വെച്ച് എം ടി ജൽവീർ എന്ന ചരക്കുകപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെ. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്. അമേരിക്കൻ സെൻട്രൽ കമാൻഡ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർത്തു. ആകെ ഇതുവരെ ആക്രമിച്ചത് 9 ഓളം കപ്പലുകളാണ് അമേരിക്ക ആക്രമിച്ചത്. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഓളം ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്.

പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആഴ്ച ഒമാൻ തീരത്തുണ്ടാകുന്ന മൂന്നാമത്തെ കപ്പൽ അപകടമാണിത്. ഇതിന് മുൻപുണ്ടായ മറ്റൊരു വിദേശ കപ്പൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും ഐക്യരാഷ്ട്രസഭയിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.