ആ​ല​പ്പു​ഴ: മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു. എ​ൽ​ഡി​എ​ഫി​ന്‍റെ മ​ദ്യ​ന​യം ആ​യി​രി​ക്കി​ല്ല യു​ഡി​എ​ഫി​ന്‍റെ​തെ​ന്നും ലി​ജു വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ച​ർ​ച്ച ന​ട​ത്തും. മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടും. സാ​മൂ​ഹ്യ ആ​വ​ശ്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​ദ്യ​വ​ർ​ജ​ന​ത്തെ ആ​ശ​യ​മാ​യി മു​ൻ​നി​ർ​ത്തി​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​നം ഉ​റ​പ്പ് ന​ൽ​കു​ന്ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും എം. ​ലി​ജു പ​റ​ഞ്ഞു.

എ​ക്സൈ​സ് വ​കു​പ്പി​ൽ പ​രി​വ​ർ​ത്ത​നം ഉ​ണ്ടാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച് അ​ഭി​പ്രാ​യം കേ​ട്ടു. വ​കു​പ്പി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ല. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തും. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തും.

ഇ​ക്കാ​ര്യ​ത്തി​ലും സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​കു​ന്ന തീ​രു​മാ​നം ഉ​ണ്ടാ​കും. ക​ള്ള് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം വ​കു​പ്പി​നു​ണ്ട്. ഈ ​മേ​ഖ​ല​യി​ലും കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കും. മേ​ഖ​ല​യെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി പ​ഠി​ക്കു​ക​യാ​ണെ​ന്നും തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.