ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ 17 വ​യ​സു​കാ​ര​നാ​യ സൂ​ര്യ പ്ര​താ​പ് ചൗ​ഹാ​ൻ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. അ​സ​ദ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് യു​പി​യി​ലെ ഖോ​ദ പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സൂ​ര്യ പ്ര​താ​പ് ചൗ​ഹാ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സൂ​ര്യ പ്ര​താ​പി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത വ​ർ​ഗീ​യ സം​ഘ​ർ​ഷാ​വ​സ്ഥ​യും വ​ലി​യ ജ​ന​രോ​ഷ​വും നി​ല​നി​ന്നി​രു​ന്നു. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ന​ടി പി​ടി​കൂ​ട​ണ​മെ​ന്നും എ​ൻ​കൗ​ണ്ട​ർ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഒ​ളി​വി​ൽ പോ​യ മു​ഖ്യ​പ്ര​തി അ​സ​ദി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്.

അ​സ​ദ് ത​ന്‍റെ കൂ​ട്ടാ​ളി​ക​ളെ ക​ണ്ട് പ​ണം വാ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഖോ​ദ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

ഒ​രു ബൈ​ക്കി​ൽ സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യ അ​സ​ദി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ, ഇ​യാ​ൾ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് അ​സ​ദി​ന് വെ​ടി​യേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​യാ​ൾ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.