അബുദാബി : ശനിയാഴ്ച യുഎഇയിൽ വളരെ നല്ല കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ശനിയാഴ്ച രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യത ഉണ്ട്. പൊതുവെ കടൽ ശാന്തമായിരിക്കും എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
കൂടുതൽ വ്യക്തമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപെടുന്നത് എന്ന് കാലാവസ്ഥ വകുപ്പ് (നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ) പറഞ്ഞു. തെക്കുകിഴക്കൻ കാറ്റ് പിന്നീട് വടക്ക് പടിഞ്ഞാറോട്ട് മാറുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകുന്നു.
അതുപോലെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ഇടയ്ക്കിടെ തുറന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോ മിതമായതോ ആയ കടൽ ആയിരിക്കും ഉണ്ടാകുന്നത് എന്ന് കാലാവസ്ഥ വകുപ് പറഞ്ഞു. അനുകൂലമായ സ്ഥിതി തന്നെയാണ് കടൽത്തീരങ്ങളിലും ഉള്ളത് എന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഞായറായിച്ചത്തെ കാലാവസ്ഥ പ്രവചനം
യുഎഇയിൽ ഞായറായ്ച്ചയും കാലാവസ്ഥ സ്ഥിരത ഉള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും താപനിലയിൽ മാറ്റം വരൻ സാധ്യത ഉണ്ട്. കുറഞ്ഞ താപനില അനുഭവപ്പെടും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച വടക്കുപടിഞ്ഞാറൻ കാറ്റ് ഇടയ്ക്കിടെ ശക്തിപ്പെടും. ഇത് രാജ്യത്ത് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യത ഉണ്ടെന്നനും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സഹചര്യങ്ങൾ നിലനിൽക്കുന്നത് കൊണ്ട് തന്നെ തുറന്ന പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യത ഉണ്ട്.
ഞായറാഴ്ച കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം അറേബ്യൻ ഗൾഫിലെ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തിങ്കളാഴ്ചത്തെ പ്രവചനം
യുഎഇയിൽ സമാനമായായ കാലാവസ്ഥ ആയിരിക്കും തിങ്കളാഴ്ചയും ഉണ്ടാകുന്നത് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആകാശം തെളിഞ്ഞു തന്നെയായിരിക്കും കാണപ്പെടുന്നത്. അറേബ്യൻ ഗൾഫിന്റെ ചില ഭാഗങ്ങളിൽ കടൽ മിതമായതോ പ്രക്ഷുബ്ധമോ ആകാൻ സാധ്യത ഉണ്ട്. ഇടക്കിടെ കാറ്റ് വീശാൻ സാധ്യത ഉണ്ട്.



