സിഎംആർഎൽ (CMRL) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതി ഉൾപ്പെടെ സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) വ്യാപക പരിശോധന നടത്തുന്നു. ബുധനാഴ്ച രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) കർശനമായ വകുപ്പുകൾ പ്രകാരമാണ് സംസ്ഥാന തലസ്ഥാനത്ത് പിണറായി വിജയൻ താമസിക്കുന്ന വാടക വീട് ഉൾപ്പെടെയുള്ള 10 ഇടങ്ങളിൽ നിലവിൽ റെയ്ഡ് പുരോഗമിക്കുന്നത്.

പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീടിന് പുറമെ കണ്ണൂരിലെ വസതിയിലും മകളുടെ ഭർത്താവും മുൻ മന്ത്രിയും ബേപ്പൂർ പി.എ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. പിണറായിയിലെ വീടിന് മുന്നിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിവരമറിഞ്ഞ് പി.ജയരാജൻ, കെ.കെ രാഗേഷ് തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ ഇഡിക്കെതിരെ പ്രതിഷേധ പ്രകടനവും നടത്തി.