ഒഎൻവി കള്‍ച്ചറല്‍ അക്കാദമി വർഷം തോറും നല്‍കി വരുന്ന സാഹിത്യ പുരസ്കാരം മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ്. ഒഎൻവിയുടെ 95-ാമത് ജന്മവാർഷിക ദിനമായ 27നു യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന സാംസ്കാരിക സായാഹ്നത്തില്‍ പുരസ്കാരം സമർപ്പിക്കും. ഡോ. എം. ലീലാവതി, പ്രഭാവർമ, ആലംകോട് ലീലാകൃഷ്ണൻ എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി ഏകകണ്ഠമായാണ് എം. മുകുന്ദനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.