സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ വറ്റിയ തടാകത്തില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമായി ചിതറിയ നിലയില്‍ എല്ലുകളും കണ്ടെത്തി. തലയോട്ടി, താടിയെല്ല്, മേല്‍ അവയവ അസ്ഥികള്‍, കീറിയ സാരി, സ്ത്രീയുടെ ചെരുപ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. താടിയെല്ല് തലയോട്ടില്‍നിന്ന് വേർപെട്ട നിലയിലാണ്. മുൻനിരയിലെ അഞ്ച് പല്ലുകള്‍ കാണാനില്ല. അസ്ഥികൂട ഭാഗങ്ങള്‍ക്ക് കുറഞ്ഞത് മൂന്നുമാസത്തെ പഴക്കമുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അസ്ഥികൂട ഭാഗങ്ങള്‍ മുൻപ് തടാകത്തില്‍ മുങ്ങിമരിച്ചയാളുടേതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്



