കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥ് സായിയാണ് അറസ്റ്റിലായത്.
ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. പതിനേഴുകാരിയായ പെണ്‍കുട്ടി നല്കിയ പീഡന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മകനെ അന്വേഷണത്തിനായി താൻ തന്നെയാണ് പോലീസിന് കൈമാറിയതെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ – ഡിസംബർ മാസങ്ങള്‍ക്കിടെയില്‍ ബഗീരഥ് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് പരാതി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് കമ്മീഷണർ രമേഷ് റെഡ്ഡി അറിയിച്ചു.



