സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം. ഇന്നലെ രാവിലെ 1640 രൂപ കുറഞ്ഞിരുന്ന വിപണിയിൽ പിന്നീട് വൈകീട്ടും 1600 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇളവും വിപണിയിലെത്തിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്. മെയ് 13 ന് ഉണ്ടായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് കുതിപ്പിന് പിന്നാലെ വൻ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,080 രൂപയായി താഴ്ന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 8000 രൂപയോളമാണ് കുറഞ്ഞത്. ഗ്രാമിന് 14,385 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.