തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭാ​ര്യ​യെ​യും ഭാ​ര്യ​വീ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും സ​ഹാ​യി​ക​ളും പി​ടി​യി​ൽ. തു​മ്പ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പേ​ട്ട സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള ക​ട​കം​പ​ള്ളി തോ​പ്പി​ൽ വീ​ട്ടി​ൽ അ​ന​ന്തു ഷാ​ജി (23), ചാ​ക്ക സ്വ​ദേ​ശി അ​നു വി. ​എ​സ്. (ടാ​പ്പ​ർ ഉ​ണ്ണി, 34), വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി ശ​ങ്ക​ർ. എ​സ്. (ക​ണ്ണ​ൻ, 44) എ​ന്നി​വ​രാ​ണ് നെ​ടു​മ​ങ്ങാ​ട് നി​ന്ന് പി​ടി​യി​ലാ​യ​ത്.

അ​ന​ന്തു ഷാ​ജി​യും ഭാ​ര്യ​യു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​റ്റി​പ്ര പു​ല്ലു​കാ​ടു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി, ബി​യ​ർ കു​പ്പി, ക​മ്പി​വ​ടി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ന​ന്തു​വി​ന് താ​മ​സ സൗ​ക​ര്യ​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ​തി​നാ​ണ് അ​നു, ശ​ങ്ക​ർ എ​ന്നി​വ​രെ​യും പി​ടി​കൂ​ടി പോ​ലീ​സ് പ്ര​തി ചേ​ർ​ത്ത​ത്. അ​ന​ന്തു​വി​നെ​തി​രെ തു​മ്പ, പേ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ടോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.