കൊ​ച്ചി∙ കൊ​ച്ചി – ല​ക്ഷ​ദ്വീ​പ് സീ​പ്ലെ​യ്ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ഇ​ന്ന് മു​ത​ൽ. ഇന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലു​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ കൂ​ടി പ​രി​ഗ​ണി​ച്ചാ​വും പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ.

സ്കൈ​ഹോ​പ്പ് ഏ​വി​യേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 20 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ‘ട്വി​ൻ ഓ​ട്ട​ർ’ സീ​പ്ലെ​യി​ൻ ആ​ണ് സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൊ​ച്ചി – അ​ഗ​ത്തി – ക​ൽ​പേ​നി – ക​വ​ര​ത്തി, കൊ​ച്ചി – ക​ട​മ​ത്ത് – കി​ൽ​ത്താ​ൻ – അ​ഗ​ത്തി എ​ന്നീ സെ​ക്ട​റു​ക​ളി​ലാ​യാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ 12 പ​രീ​ക്ഷ​ണ സ​ർ​വീ​സു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ നി​ന്ന് ല​ക്ഷ​ദ്വീ​പി​ലെ വി​വി​ധ ദ്വീ​പു​ക​ളി​ലേ​ക്ക് ഏ​ക​ദേ​ശം ഒരു മ​ണി​ക്കൂ​ർ മു​ത​ൽ 1.15 മ​ണി​ക്കൂ​ർ വ​രെ സ​മ​യം മ​തി​യാ​കും. നി​ല​വി​ൽ ക​പ്പ​ൽ മാ​ർ​ഗ​മു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​യെ അ​പേ​ക്ഷി​ച്ച് ഇ​ത് വ​ലി​യ ലാ​ഭ​മാ​ണ്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ, ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​യാ​ലാ​ണ് ഓ​പ്പ​റേ​ഷ​ണ​ൽ പി​ന്തു​ണ ന​ൽ​കു​ന്ന​ത്.

2024 ന​വം​ബ​റി​ൽ കൊ​ച്ചി ബോ​ൾ​ഗാ​ട്ടി​യി​ൽ നി​ന്ന് ഇ​ടു​ക്കി മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലേ​ക്ക് ഡി ​ഹാ​വി​ലാ​ൻ​ഡ് കാ​ന​ഡ​യു​ടെ സീ​പ്ലെ​യ്ൻ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യി​രു​ന്നു. മാ​ട്ടു​പ്പെ​ട്ടി കൂ​ടാ​തെ പ​മ്പ, ആ​ല​പ്പു​ഴ, മ​ല​മ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സീ​പ്ലെ​യ്ൻ സ​ര്‍​വീ​സി​നു​ള്ള ആ​ലോ​ച​ന​ക​ളു​ണ്ട്. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ങ്ങ​ളും ഡി​ജി​സി​എ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളും അ​വ​സാ​ന​ഘ​ട​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം.