തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പോ​ത്തി​റ​ച്ചി ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ക​ശാ​പ്പി​നു​ള്ള ഉ​രു​ക്ക​ളെ ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നാ​ണ് ക​ശാ​പ്പി​നു​ള്ള പോ​ത്തു​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

പോ​ത്തി​റ​ച്ചി വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശി​ലെ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ കൂ​ടി​യ വി​ല​യ്ക്ക് ഉ​രു​ക്ക​ളെ വാ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​താ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് വി​ന​യാ​യ​ത്. ഇ​തേത്തു​ട​ര്‍​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍നി​ന്ന് ഇ​വി​ടേ​ക്ക് ഉ​രു​ക്ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കി​ലോ​യ്ക്ക് 220 രൂ​പ​യ്ക്കാ​ണ് ഇ​ട​നി​ല​ക്കാ​രി​ല്‍നി​ന്ന് ഉ​രു​ക്ക​ളെ വാ​ങ്ങി​യി​രു​ന്ന​തെ​ങ്കി​ല്‍ ര​ണ്ടു​മാ​സം മു​മ്പ് വി​ല 310 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ലോ​ഡ് നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി. ഇ​വി​ടേ​ക്ക് ഉ​രു​ക്ക​ളെ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ല്‍ യാ​ത്രാ​ചെ​ല​വ് ഉ​ള്‍​പ്പെ​ടെ വ​ലി​യ തു​ക ചെ​ല​വാ​കു​ന്നു​ണ്ട്.

കൊ​ണ്ടു​വ​രു​ന്ന ഉ​രു​ക്ക​ള്‍ യാ​ത്രാ​മ​ധ്യേ ച​ത്തു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​ങ്ങ​നെ​വ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് ന​ഷ്ടം വീ​ണ്ടും വ​ര്‍​ധി​ക്കും. അ​തി​നാ​ല്‍ കൂ​ടി​യ വി​ല​യ്ക്ക് അ​വി​ടെ ത​ന്നെ വി​റ്റ​ഴി​ക്കാ​നു​ള്ള അ​വ​സ​രം കൈ​വ​ന്ന​തോ​ടെ ക​ച്ച​വ​ട​ക്കാ​ര്‍ കൂ​ടു​ത​ല്‍​പേ​രും അ​വി​ടെ വി​ല്‍​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് കു​ഴ​ല്‍​മ​ന്ദം, നെ​ല്ലി​മോ​ളം, വാ​ണി​യം​കു​ളം, പെ​രു​മ്പി​ലാ​വ് എ​ന്നീ മാ​ര്‍​ക്ക​റ്റു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഉ​രു​ക്ക​ളു​ടെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.
നി​ല​വി​ലെ സ്ഥി​തി​യി​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ച് ന​ല്‍​കി​യാ​ല്‍ പോ​ലും ആ​വ​ശ്യ​ത്തി​ന് ഉ​രു​ക്ക​ളെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് കോ​ള്‍​ഡ് സ്റ്റോ​റേ​ജ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

ഉ​രു​ക്ക​ള്‍​ക്ക് വി​ല വ​ര്‍​ധി​ച്ച​തി​നാ​ല്‍ നി​ല​വി​ലെ വി​ല​യ്ക്ക് മാം​സം വി​റ്റ​ഴി​ച്ചാ​ല്‍ ബി​സി​ന​സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.പോ​ത്തി​റ​ച്ചി​ക്ക് ക്ഷാ​മം നേ​രി​ട്ടു​തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല​യും ഉ​യ​രു​ക​യാ​ണ്.

ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​ക്ക് കി​ലോ​യ്ക്ക് 170 രൂ​പ​യാ​യി​രു​ന്നു വി​ല. സ​മീ​പ ദി​വ​സം വ​രെ 140-145 തോ​തി​ലാ​യി​രു​ന്ന വി​ല​യാ​ണ് പെ​ട്ടെ​ന്ന് കു​തി​ച്ചു​യ​ര്‍​ന്ന​ത്. ക​ടു​ത്ത വേ​ന​ല്‍​ചൂ​ടി​ല്‍ നി​ര​വ​ധി ഫാ​മു​ക​ളി​ല്‍ കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പോ​യി​രു​ന്നു.

ഉ​പ​ഭോ​ഗ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന അ​നു​സ​രി​ച്ച് വി​പ​ണ​യി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​ഴ്ച​യി​ല്‍ 1.50 ല​ക്ഷം കി​ലോ കോ​ഴി​യി​റ​ച്ചി​യെ​ങ്കി​ലും വേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. സ​മീ​പ​കാ​ല​യ​ള​വി​ല്‍ കോ​ഴി​യി​റ​ച്ചി​വി​ഭ​വ​ങ്ങ​ള്‍​ക്കു​ണ്ടാ​യ ഡി​മാ​ൻ​ഡ് വീ​ണ്ടും വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യേ​ക്കും.