മന്ത്രിയുടെ മകനായ ഭാഗീരഥ് 17 കാരിയായ തന്റെ മകളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് അമ്മ പരാതിപ്പെടുകയായിരുന്നു. എട്ടുമാസം മുന്പായിരുന്നു സംഭവം.

അതേസമയം പെണ്‍കുട്ടിക്കെതിരേ ഭാഗീരഥും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ വിശ്വസിച്ച്‌ ഏതാനും പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാൻ ഒപ്പം പോയിട്ടുണ്ടെന്നാണ് ഭാഗീരഥിന്റെ വിശദീകരണം. ഇതിനുശേഷം പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തയാറല്ലെന്നു പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. 50,000 രൂപ നല്‍കിയെങ്കിലും അഞ്ചു കോടിരൂപ വേണമെന്നു ഭീഷണിമുഴക്കി. പണം നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും ഭാഗീരഥിന്റെ പരാതിയിലുണ്ട്.