തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ധി വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​ത​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ വി​ജ​യി​യി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം സാ​മൂ​ഹ്യ​നീ​തി, മ​ത​നി​ര​പേ​ക്ഷ​ത, ജ​ന​ക്ഷേ​മം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഒ​രു ഭ​ര​ണ​മാ​യി മാ​റു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​വും ത​മി​ഴ്നാ​ടും ദീ​ർ​ഘ​കാ​ല​മാ​യു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ്.

ഈ ​ബ​ന്ധം വ​രും കാ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മ​ത​നി​ര​പേ​ക്ഷ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.