മുതൽ അമൈച്ചരായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്പോൾ പലരും തേടിയ ഒരു മുഖമുണ്ട്. ഒടുവിൽ ട്രഡീഷണൽ ബ്ലൂ സാരിയിൽ മുല്ലപ്പൂവ് ചൂടി ആ സർപ്രൈസ് എത്തി-മറ്റാരുമല്ല തൃഷ കൃഷ്ണൻ. ചടങ്ങിൽ പങ്കടുക്കാൻ തൃഷ എത്തുന്നതിന്റെ വിഡിയോകൾ സെക്കന്റുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നീട് സ്റ്റേഡിയത്തിലെത്തിയ തൃഷയിലേക്ക് ക്യാമറക്കണ്ണുകൾ പല തവണ ചലിച്ചു.
സ്റ്റേഡിയത്തിലേക്ക് പോകുന്ന തൃഷയോട് തമിഴ്നാടിന്റെ വമ്പൻ ദിനം എന്ന് പറഞ്ഞ മാധ്യമപ്രവർത്തകനോട്- ‘ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്ന കുഞ്ഞുമറുപടി നൽകി തൃഷ വേദിയിലേക്ക് നടക്കുകയായിരുന്നു.
ചടങ്ങിന് തൃഷ തെരഞ്ഞെടുത്ത സ്റ്റൈലും ചർച്ചയാകുന്നു. തികച്ചും ട്രഡീഷണൽ ലുക്കിലായിരുന്നു നടി എത്തിയത്. നീല സിൽക്ക് സാരി, ഗോൾഡൻ എംബ്രോയ്ഡറി ചെയ്ത ഓഫ് വൈറ്റ് ബ്ലൗസ്, ബൺ ഹെയർ സ്റ്റൈലിന് അലങ്കാരമായി മുല്ലപ്പൂ, വജ്രാഭരണങ്ങൾ, മിനിമൽ മേക്ക് അപ് ഇവയൊക്കെ ക്യാമറകൾ പകർത്തിക്കൊണ്ടേയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന മേയ് 4 തൃഷയുടെ ജന്മദിനമായിരുന്നു. അന്ന് നടി തിരുപ്പതി ക്ഷേത്രദർശനം നടത്തിയിരുന്നു.



