ന്യൂഡൽഹി: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ഡൽഹിയിലെ ബിജെപി ഓഫീസിന് സുരക്ഷ വർധിപ്പിച്ചു. ബിജെപി ആസ്ഥാനം സ്ഥിതിചെയ്യുന്ന ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഡൽഹി ഘടകത്തിന്റെ ഓഫീസിനാണ് ഭീഷണി.
ഭീഷണിയെ തുടർന്ന് ഡൽഹിയിലെ ബിജെപി ഓഫീസിലും സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള സർക്കാർ ഓഫീസുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണ ശ്രമങ്ങൾ തടയുന്നതിനായി സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.
പ്രധാന കേന്ദ്രങ്ങളിൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി സെൻട്രൽ ഡൽഹി മേഖലയിലാകെ പരിശോധനകൾ വ്യാപകമാക്കി.



