സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. തീരദേശങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.