ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക്‌സ് സീരീസ്-6 ൽ മത്സരിക്കുന്ന കായികതാരങ്ങൾ ഞായറാഴ്ച പുലർച്ചെ 5 മണിക്ക് തന്നെ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശം. നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് ഇത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യും . അത്‌ലറ്റിക്‌സ് മത്സരം നടക്കുന്ന വേദിയോട് ചേർന്നാണ് ഇൻഡോർ അരീന സ്ഥിതി ചെയ്യുന്നത്. ഇത് ദിവസം മുഴുവൻ അത്‌ലറ്റുകൾക്ക് പ്രവേശനം ലഭിക്കുമോയെന്ന എന്നി ആശങ്ക ഉയർത്തുന്നു.



