തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച ഭൂ​രി​ഭാ​ഗം വ​നി​ത​ക​ളും വി​ജ​യി​ച്ചു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​ക​ൾ ന​ട​ന്ന​ത് കോ​ങ്ങാ​ട്, ചി​റ​യ​ൻ​കീ​ഴ്, എ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്.

എ​ൽ​ഡി​എ​ഫി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യ ചി​റ​യ​ൻ​കീ​ഴി​യ​ൽ ര​മ്യാ​ഹ​രി​ദാ​സും കോ​ങ്ങാ​ട് കെ.​എ.​തു​ള​സി​യും വി​ജ​യി​ച്ചു. അ​തേ​സ​മ​യം എ​ല​ത്തൂ​രി​ൽ വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ൻ 12162 വോ​ട്ടി​ന് ലീ​ഡു ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ നാ​ൽ​പ്പ​തി​നാ​യി​രം വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് എ​ല​ത്തൂ​ർ.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ന്നെ മ​റ്റൊ​രു ചെ​ങ്കോ​ട്ട​യാ​യ പേ​രാ​മ്പ്ര​യി​ൽ യു​ഡി​എ​ഫി​ലെ ഫാ​ത്തി​മ ത​ഹ്‌​ലി​യ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. നി​ല​വി​ൽ ഫാ​ത്തി​മ ത​ഹ്‌​ലി​യ 5972 വോ​ട്ടു​ക​ൾ​ക്ക് ലീ​ഡു ചെ​യ്യു​ക​യാ​ണ്.

തൃ​ക്കാ​ക്ക​ര​യി​ൽ യു​ഡി​എ​ഫി​ലെ ഉ​മാ​തോ​മ​സ് 50211 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലും വ​ട​ക​ര​യി​ൽ കെ.​കെ.​ര​മ 14862 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നും കൊ​ല്ല​ത്ത് ബി​ന്ദു കൃ​ഷ്ണ​വും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ എൈ​ഷാ പോ​റ്റി ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ക​യാ​ണ്. മാ​ന​ന്ത​വാ​ടി​യി​ൽ മ​ന്ത്രി ഒ.​ആ​ർ.​കേ​ളു​വി​നെ അ​ട്ടി​മ​റി​ച്ച് ഉ​ഷ​വി​ജ​യ​ൻ 10543 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫ് നി​ര​യി​ൽ ഒ.​എ​സ്.​അം​ബി​ക മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ.​ശ്യാ​മ​ള​യു​ടെ​യും മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​ന്‍റെ​യും പ​രാ​ജ​യം സി​പി​എ​മ്മി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.