വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ശക്തമായ പ്രതികരണവുമായി കെ.കെ. രമ രംഗത്ത്.

“പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇത് മതി!!” എന്നായിരുന്നു രമയുടെ പ്രതികരണം.

“കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു…” എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

“രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ” എന്നും അവർ കുറിച്ചു.