കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പു​തു​പ്പ​ള്ളി​യി​ലെ പ​ള്ളി​യി​ലെ​ത്തി പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ മ​ട​ങ്ങി​യ​ത്.

ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ശേ​ഷം കോ​ൺ​ഗ്ര​സി​ന് ഒ​രു മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ലെ പ​ള്ളി​യി​ൽ ചു​റ്റു​വി​ള​ക്ക് തെ​ളി​ച്ച ശേ​ഷ​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​വും ഫ​ല​മ​റി​യു​ന്ന ദി​ന​വും ആ​രം​ഭി​ക്കു​ന്ന​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ അ​റി​യി​ച്ചു.

അ​തി​ന് സ​മാ​ന​മാ​ണ് ത​ന്‍റെ​യും ദി​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി. ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് നീ​തി ല​ഭി​ക്ക​ണം. അ​ത് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. അ​തി​നാ​യി ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ശേ​ഷം കോ​ൺ​ഗ്ര​സി​ന് ഒ​രു മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.