കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: ബം​​​​​​​ഗാ​​​​​​​ൾ, ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്, ആ​​​​​​​സാം, പു​​​​​​​തു​​​​​​​ച്ചേ​​​​​​​രി നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ഫ​​​​​​​ലം ഇ​​​​​​​ന്ന​​​​​​​റി​​​​​​​യാം. ബം​​ഗാ​​ളി​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി നാ​​​​​​​ലാം ത​​​​​​​വ​​​​​​​ണ ഭ​​ര​​ണം തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​ന്പോ​​​​​​​ൾ ബം​​​​​​​ഗാ​​​​​​​ൾ പി​​​​​​​ടി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു ബി​​​​​​​ജെ​​​​​​​പി ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗം എ​​​​​​​ക്സി​​​​​​​റ്റ് പോ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ച​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് അ​​​​​​​നു​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ, എ​​​​​​​ക്സി​​​​​​​റ്റ് പോ​​​​​​​ൾ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ ത​​​​​​​ള്ളു​​​​​​​ക​​​​​​​യാ​​​​​​​ണ്.

294 അം​​​​​​​ഗ നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ൽ കേ​​​​​​​വ​​​​​​​ല ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​നു വേ​​​​​​​ണ്ട​​​​​​​ത് 148 പേ​​​​​​​രു​​​​​​​ടെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യാ​​​​​​​ണ്. കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സും ഇ​​​​​​​ട​​​​​​​തു​​​​​​​പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ളും രം​​​​​​​ഗ​​​​​​​ത്തു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ലും കാ​​​​​​​ര്യ​​​​​​​മാ​​​​​​​യ നേ​​​​​​​ട്ട​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കാ​​​​​​​നാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണു സൂ​​​​​​​ച​​​​​​​ന. ഇ​​​​​​​ത്ത​​​​​​​വ​​​​​​​ണ ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ 92.47 ശ​​​​​​​ത​​​​​​​മാ​​​​​​​നം റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ് പോ​​​​​​​ളിം​​​​​​​ഗാ​​​​​​​ണ് രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​ത്. 2021ൽ ​​​​​​​തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന് 213 സീ​​​​​​​റ്റാ​​​​​​​ണ് ല​​​​​​​ഭി​​​​​​​ച്ച​​​​​​​ത്; ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് 77ഉം. ​​​​ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ 293 സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണു ഫ​​​​​​​ലം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കു​​​​​​​ക. ഫാ​​​​​​​ൾ​​​​​​​ട മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ലെ വോ​​​​​​​ട്ടെ​​​​​​​ടു​​​​​​​പ്പ് മാ​​​​​​​റ്റി​​​​​​​വ​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്ടി​​​​​​​ൽ 62 കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണു വോ​​​​​​​ട്ടെ​​​​​​​ണ്ണ​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ക. 234 അം​​​​​​​ഗ നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ഒ​​​​​​​റ്റ ഘ​​​​​​​ട്ട​​​​​​​മാ​​​​​​​യി​​​​​​​ട്ടാ​​​​​​​ണു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ന്ന​​​​​​​ത്. അ​​​​​​​ധി​​​​​​​കാ​​​​​​​രം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തു​​​​​​​മെ​​​​​​​ന്ന ഉ​​​​​​​റ​​​​​​​ച്ച പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യി​​​​​​​ലാ​​​​​​​ണ് ഡി​​​​​​​എം​​​​​​​കെ സ​​​​​​​ഖ്യം. പ്ര​​​​​​​ധാ​​​​​​​ന പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​മാ​​​​​​​യ അ​​​​​​​ണ്ണാ ഡി​​​​​​​എം​​​​​​​കെ നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ല്കു​​​​​​​ന്ന എ​​​​​​​ൻ​​​​​​​ഡി​​​​​​​എ​​​​​​​യും പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യി​​ലാ​​ണ്. ഒ​​​​​​​രു ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി എ​​​​​​​ൻ​​​​​​​ഡി​​​​​​​എ വി​​​​​​​ജ​​​​​​​യി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു പ്ര​​​​​​​വ​​​​​​​ചി​​​​​​​ച്ചു. ന​​​​​​​ട​​​​​​​ൻ വി​​​​​​​ജ​​​​​​​യ് നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ല്കു​​​​​​​ന്ന ടി​​​​​​​വി​​​​​​​കെ​​​​​​​യു​​​​​​​ടെ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​മാ​​​​​​​ണ് ഏ​​​​​​​വ​​​​​​​രും ഉ​​​​​​​റ്റു​​​​​​​നോ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ടി​​​​​​​വി​​​​​​​കെ മി​​​​​​​ക​​​​​​​ച്ച നേ​​​​​​​ട്ടം കൈ​​​​​​​വ​​​​​​​രി​​​​​​​ക്കു​​​​​​​​​​​​​​മെ​​​​​​​ന്ന് ചി​​​​​​​ല ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്നു. ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ 85.10 ശ​​​​​​ത​​​​​​മാ​​​​​​നം പോ​​​​​​ളിം​​​​​​ഗാ​​​​​​ണു രേ​​​​​​ഖ​​​​​​പ്പെ‌​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്. പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രേ​​​​​​ക്കാ​​​​​​ൾ 17.25 ല​​​​​​ക്ഷം സ്ത്രീ​​​​​​ക​​​​​​ൾ അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി വോ​​​​​​ട്ട് ചെ​​​​​​യ്തു.

ആ​​​​​സാ​​​​​മി​​​​​ൽ 126 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണു വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ന്ന​​​​​ത്. ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വം ന​​​​​ല്കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ​​​​​യും കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​പ​​​​​ക്ഷ സ​​​​​ഖ്യ​​​​​വും ത​​​​​മ്മി​​​​​ൽ നേ​​​​​രി​​​​​ട്ടു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​ണ് ന​​​​​ട​​​​​ന്ന​​​​​ത്.

ബി​​​​​ജെ​​​​​പി ഹാ​​​​​ട്രി​​​​​ക് വി​​​​​ജ​​​​​യം നേ​​​​​ടു​​​​​മെ​​​​​ന്നാ​​​​​ണ് എ​​​​​ക്സി​​​​​റ്റ് പോ​​​​​ൾ പ്ര​​​​​വ​​​​​ച​​​​​നം. ഒ​​​​​രു ഏ​​​​​ജ​​​​​ൻ​​​​​സി പോ​​​​​ലും കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നു സാ​​​​​ധ്യ​​​​​ത പ​​​​​റ​​​​​യു​​​​​ന്നി​​​​​ല്ല. ബി​​​​​ജെ​​​​​പി സ​​​​​ഖ്യ​​​​​ത്തി​​​​​ന് 80നു ​​​​​മു​​​​​ക​​​​​ളി​​​​​ൽ സീ​​​​​റ്റാ​​​​​ണു പ്ര​​​​​വ​​​​​ച​​​​​നം. കേ​​​​​വ​​​​​ല ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു വേ​​​​​ണ്ട​​​​​ത് 64 പേ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യാ​​​​​ണ്.

പു​​​​​തു​​​​​ച്ചേ​​​​​രി​​​​​യി​​​​​ൽ 30 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. കേ​​​​​വ​​​​​ല ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു​​​​​ വേ​​​​​ണ്ട​​​​​ത് 16 പേ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യാ​​​​​ണ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ൻ. രം​​​​​ഗ​​​​​സ്വാ​​​​​മി ന​​​​​യി​​​​​ക്കു​​​​​ന്ന എ​​​​​ൻ​​​​​ആ​​​​​ർ കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ബി​​​​​ജെ​​​​​പി സ​​​​​ഖ്യ​​​​​വും കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ഡി​​​​​എം​​​​​കെ സ​​​​​ഖ്യ​​​​​വും ത​​​​​മ്മി​​​​​ലാ​​​​​ണ് പോ​​​​​രാ​​​​​ട്ടം. എ​​​​​ൻ​​​​​ആ​​​​​ർ കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ബി​​​​​ജെ​​​​​പി സ​​​​​ഖ്യം അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് എ​​​​​ക്സി​​​​​റ്റ് പോ​​​​​ൾ പ്ര​​​​​വ​​​​​ച​​​​​നം.