ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെയും നടന് വിജയ്യുടെപാര്ട്ടിയായ ടിവികെയും ഒരോ സീറ്റില്‍ മുന്നില്‍. തമിഴ്നാട്ടില്‍ 234 നിയമസഭ മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് പുറത്തുവരിക. 118 സീറ്റുകളാണ് ഭരണം പിടിക്കാന്‍ വേണ്ടത്.
ഭരണത്തുടര്‍ച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.



