കൊ​ച്ചി: അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ആ​ന സൃ​ഷ്ടി​ച്ച​ത് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ഭ്രാ​ന്തി. ലോ​റി ഡ്രൈ​വ​റെ ച​വി​ട്ടി​ക്കൊ​ന്ന ആ​ന മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. കൊ​ല്ലം സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്. ര​ണ്ടാം പാ​പ്പാ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കൊ​ല്ലം മ​യ്യ​നാ​ട് പാ​ര്‍​ത്ഥ​സാ​ര​ഥി​യെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന കാ​റും ബൈ​ക്കും ആ​ന ത​ക​ർ​ത്തു. വി​ഷ്ണു ആ​ന​യെ പ​രി​പാ​ലി​ക്കാ​നും മ​റ്റു​മാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. പി​ന്നീ​ട് വ​ണ്ടി​യു​ടെ ഡ്രൈ​വ​റാ​യി മാ​റി. പാ​പ്പാ​ന്‍റെ സ​ഹാ​യി​യാ​യും പോ​കാ​റു​ണ്ട്. ആ​ന ഇ​ങ്ങ​നെ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

കൊ​ല്ലം മ​യ്യ​നാ​ട് അ​രു​ണി​മ എ​ന്ന വീ​ട്ടി​ലെ രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​ണ് ഇ​ട​ഞ്ഞ പാ​ർ​ഥ​സാ​ര​ഥി. പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ സ്വ​ദേ​ശി സൗ​ര​ഭി​നാ​ണ് ആ​ന​യെ പാ​ട്ട​ത്തി​ന് ന​ൽ​കി​യ​ത്.