വ​യ​നാ​ട്: കാ​ണാ​താ​യ യു​വാ​വി​നെ പൊ​തു​കി​ണ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചീ​രാ​ല്‍ വ​രി​ക്കേ​രി പ​ണി​യ ഉ​ന്ന​തി​യി​ലെ ഹ​രീ​ഷ് (19) നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ പൊ​തു​കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഹ​രീ​ഷി​നെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ​യാ​ണ് വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ കി​ണ​റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി​യി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. നൂ​ല്‍​പ്പു​ഴ പോ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.